Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • പ്രവാസി വോട്ടര്‍മാരുടെ വോട്ട് ചേര്‍ക്കല്‍ ഇരട്ടിഭാരം; നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയാം
    • ഗാസയിലെ ഭയാനകമായ സാഹചര്യം ഇസ്രായിൽ അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ബ്രിട്ടൻ ഫലസ്തീനെ അംഗീകരിക്കുമെന്ന് സ്റ്റാർമർ
    • ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്‌കാല സമ്പാദ്യം
    • പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
    • ലോക അക്വാടിക്‌സ് അംഗമായി ഖലീൽ അൽ ജാബിർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ‘വിശ്വ​ഗുരുവായിരുന്നിട്ടും വിശ്വം ഇന്ത്യക്കൊപ്പം നിന്നില്ല’; മൂർച്ചയേറിയ ചോദ്യങ്ങളുമായി പ്രതിപക്ഷം, തടയാൻ ആകാതെ ഭരണപക്ഷം

    വിദേശത്ത് നിന്ന് മോദി നേരെ പോയത് ബിഹാർ തെരഞ്ഞെടുപ്പ് റാലിയിലേക്കാണെന്നും പ്രതിപക്ഷം ആരോപിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/07/2025 India Latest Polititcs Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    parliament
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേകമായി വിളിച്ച് ചേർത്ത പാർലമെന്റ് സമ്മേളനത്തിൽ മൂർച്ചയേറിയ ചോദ്യങ്ങളുമായി പ്രതിപക്ഷം. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും പഹൽ​ഗാം ഭീകരാക്രമണത്തിൽ ഉണ്ടായ വീഴ്ചകളെ കുറിച്ചും ആണ് പ്രതിപക്ഷം പ്രധാനമായും ചോദ്യം ഉന്നയിച്ചത്. എന്നാൽ ലക്ഷ്യം നേടിയോ എന്നത് ആണ് പ്രധാനം അതിന് നേരിട്ട നഷ്ടങ്ങൾ നോക്കേണ്ടെന്നും വിദ്യാർത്ഥി പരീക്ഷയിൽ ജയിച്ചോ എന്നതാണ് പ്രധാനമെന്നും പെൻസിൽ ഒടിഞ്ഞോ എന്നതല്ലെന്നുമാണ് ഭരണപക്ഷം നൽകിയ മറുപടി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ് ചർച്ചക്ക് തുടക്കമിട്ടത്. കോൺ​ഗ്രസ് നേതാവായ ​ഗൗരവ് ​ഗൊ​ഗോയി ആണ് പ്രതികരണം തുടങ്ങിയത്. പാകിസ്താൻ അപേക്ഷിച്ചാണ് യുദ്ധം അവസാനിപ്പിച്ചത് എന്ന് തുടങ്ങുന്ന ഭരണപക്ഷ വാദങ്ങളെയെല്ലാം ​ഗെ​ഗോയി നേരിട്ടിരുന്നു. പാർലമെന്റിൽ കോൺ​ഗ്രസ് ഉന്നയിച്ച പ്രധാന വാദങ്ങൾ ഇവയാണ്:

    1.പഹൽ​ഗാമിലെ സുരക്ഷവീഴ്ചയും ഉത്തരവാദിത്തമില്ലായ്മയും

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികൾ എങ്ങനെയാണ് പട്ടാളക്കാരുടെ യൂണിഫോമിൽ എത്തിചേർന്നതെന്നും, 26 നിരപരാധികളെ കൊലപ്പെടുത്തിയതിന് ശേഷം 100 ദിവസം പിന്നിടുമ്പോഴും എങ്ങനെയാണ് സുരക്ഷിതരായി ഇരിക്കുന്നത് എന്നും ​ഗൗരവ് ​ഗൊ​ഗോയി ചോദിച്ചു. പഹൽ​ഗാമിൽ ഉണ്ടായ സുരക്ഷ വീഴ്ചകളെ കുറിച്ചും ഇന്റലിജൻസ് വിഭാ​ഗത്തിന്റെ പരാജയങ്ങളെ കുറിച്ചും സർക്കാറിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ആരുടെ ഉത്തരവ് പ്രകാരമാണ് സുരക്ഷ വിഭാ​ഗം പ​ഹൽ​ഗാമിൽ നിന്ന് മാറി നിന്നത് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ശിവ സേന യുബിടി എംപിയായ അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടു.

    2. ഓപ്പറേഷൻ സിന്ദൂറും വെടിനിർത്തലും

    ഓപ്പറേഷൻ സിന്ദൂർ വിജയമാണ് എന്ന് പറയുന്നതിന്റെ വിശ്വാസ്യതയെ കുറിച്ചും പ്രതിപക്ഷം ചോദ്യം ഉന്നയിച്ചു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താൻ തിരിച്ചടിക്കാൻ പോകുന്നു എന്ന വ്യാജവാർത്ത സാമൂഹ്യമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതിന് പിന്നാലെയാണ് ഓപ്പറേഷൻ സിന്ദൂർ ഒരു വിജയമാണ് എന്ന് പറയുന്നതിലടക്കമുള്ള വിശ്വാസ്യയോ​ഗ്യതയെ പ്രതിപക്ഷം ചോദ്യം ചെയ്തത്. പാകിസ്താൻ ദുർബലമാകുകയും വെടിനിർത്തൽ ആവശ്യപ്പെടുകയും ചെയ്തപ്പോൾ, പാകിസ്താൻ അധിനിവേശ കാശ്മീർ പിടിച്ചെടുക്കുന്നതിന് പകരം എന്തിന് പാകിസ്താന്റെ ആവശ്യം അം​ഗീകരിച്ചെന്നും ​ഗൊ​ഗോയി ചോദിച്ചു.

    എന്നാൽ ഓപ്പറേഷൻ സിന്ദൂർ നിർത്തിവെച്ചതാണ് അവസാനിപ്പിച്ചിട്ടില്ലെന്നും പാകിസ്താൻ ഭീകരപ്രവർത്തനം നടത്തിയാൽ പുനരാരംഭിക്കും എന്നും അറിയിച്ചു. ആക്രമണം താങ്ങാൻ വയ്യാതായപ്പോൾ ഡിജിഎംഒയെ വിളിച്ച് നിർത്തണമെന്ന് കെഞ്ചിയതിനെ തുടർന്നാണ് നിർത്തിയതെന്നും ഭരണപക്ഷം അറിയിച്ചു.

    3. പട്ടാളത്തിനേറ്റ തിരിച്ചടിയും, അവ്യക്തതയും

    ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് നഷ്ടമായ യുദ്ധവിമാനങ്ങളെ കുറിച്ചുള്ള കണക്ക് ബോധിപ്പിക്കണം എന്നാണ് പ്രതിപക്ഷ എംപിമാർ ഉന്നയിച്ച മറ്റൊരു പ്രധാന വാദം. ഇന്ത്യയുടെ പോർ വിമാനമായ റാഫേൽ, വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 5-6 വിമാനങ്ങൾ വരെ നഷ്ടമായി എന്നാണ് കരുതപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ അധികാരികൾ പുറത്തുവിടാത്തതിനെ തുടർന്ന് അവ്യക്തത നിലനിൽക്കുകയാണെന്നും, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടുന്നത് വഴി വ്യാജ പ്രചാരണങ്ങൾ അവസാനപ്പിക്കാമെന്നും അത് പട്ടാളക്കാരുടെ ധർമ്മമാണെന്നും പ്രതിപക്ഷം പറഞ്ഞു.

    ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് പരീക്ഷ ജയിക്കുന്നതാണ് പ്രധാനം പെൻസിലും പേനയും വീണൊടിഞ്ഞോ എന്നതല്ലെന്നും ഭരണപക്ഷം മറുപടി നൽകിയത്. 22 മിനിറ്റിനകം ഒമ്പത് ഭീകരകേന്ദ്രങ്ങൾ ആണ് തകർത്തെന്നും നൂറിലധികം ഭീകരവാധികളെ കൊലപ്പെടുത്തിയെന്നും ശത്രുവിൻറെ എത്ര വിമാനം തകർത്തതെന്നതിനെ കുറിച്ച് പ്രതിപക്ഷം എന്താണ് ചോദ്യം ഉന്നയിക്കാത്തതെന്നും ഭരണപക്ഷം ചോദിച്ചു.

    4. ട്രംപിന്റെ അവകാശവാദങ്ങളും രാജ്യത്തിന്റെ മാനവും

    ഇന്ത്യ പാകിസ്താൻ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥതക്കെതിരെ ഖാർ​ഗെ അടക്കമുള്ള പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ പൊട്ടിതെറിച്ചു. എന്തുകൊണ്ട് ഭരണപക്ഷം ട്രംപിന്റെ വാദങ്ങളെ തള്ളികളഞ്ഞില്ലെന്നതിനെ കുറിച്ച് വ്യക്തത ആവശ്യപ്പെടുകയും ചെയ്തു. ട്രംപിന്റെ അവകാശവാദങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തെ അവഹേളിക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു.

    എന്നാൽ ഓപ്പറേഷൻ സിന്ദൂർ ആരുടെയും സമ്മർദത്തിന് വഴങ്ങിയല്ലെന്നും ഡിജിഎംഒ ചാനൽ വഴിയാണെന്നും ഭരണപക്ഷം അറിയിച്ചു.

    5. കാർഖിലിൽ നിന്ന് പാഠം ഉൾകൊള്ളണം

    വാജ്പേയി സർക്കാറിന്റെ കാർഖിൽ അവലോകന സമിതിയെ കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും ആണ് സുപ്രിയ ശൂലെ, ജയറാം രമേശ് തുടങ്ങിയ പ്രതിപക്ഷ എംപിമാർ ചോദ്യം ഉന്നയിച്ചത്. ഓപ്പറേഷൻ സിന്ദൂർ നടന്നതിന് മാസങ്ങൾക്ക് ശേഷം അതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നത്.സർക്കാറിന്റെ സുതാര്യതക്കും ഉത്തരവാദിത്തത്തിനുമേറ്റ കളങ്കമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

    6.സ്വതന്ത്ര അന്വേഷണം

    പഹൽ​ഗാം ഭീകരാക്രമണത്തെകുറിച്ച് സ്വതന്ത്രവും, നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും അതിനായി തുർക്കി, ചൈന, സ്വിറ്റ്സർലാൻഡ്, ​ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ആവശ്യപ്പെടാമെന്നും പ്രതിപക്ഷം പറഞ്ഞു എന്നാൽ ഇന്ത്യ അത്തരം ആവശ്യങ്ങൾ മുമ്പ് തന്നെ നിരസിച്ചിരുന്നു.

    ഇതിന് പുറമേ, ഭീകരാക്രമണത്തിന് ഉത്തരവാധി ആഭ്യന്തര മന്ത്രി അമിത്ഷാ ആണെന്നും ലഫ്റ്റനൻറ് ഗവർണർക്ക് പിന്നിൽ നിന്ന് അമിത്ഷാക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആകില്ലെന്നും പ്രതിപക്ഷം പറഞ്ഞു. 370-ാം വകുപ്പ റദ്ദാക്കിയതോടെ കാശ്മീർ ശാന്തമായി എന്ന് പറഞ്ഞത് കളവാണെന്നും ബിജെപി ഭരിക്കുമ്പോഴാണ് രാജ്യത്ത് കൂടുതൽ ഭീകരാക്രമങ്ങൾ ഉണ്ടായതെന്നും പ്രതിപക്ഷം ആരോപിച്ചു.

    ഭീകരാക്രമണസമയത്ത് സൗദിയിലായിരുന്ന മോദി തിരികെയെത്തിയതിന് ശേഷം നേരെ പോയത് ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലേക്കാണ്. വിശ്വഗുരുവായിട്ടും ഒരു വിദേശരാജ്യം പോലും ഇന്ത്യയുടെ നിലപാടിനൊപ്പം നിന്നില്ലെന്നും, ഇന്ത്യയുടെ നയതന്ത്രം പരാജയമാണെന്നതിനുള്ള തെളിവാണ് ലോകബാങ്കും എഡിബിയുമെല്ലാം തുടർന്നും പാകിസ്താന് ധനസഹായം ലഭിച്ചതെന്നും പ്രതിപക്ഷം പറഞ്ഞു.

    കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു; പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തവരെന്ന് സൂചന

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    indian parliament operation sindhur rajnadh singh
    Latest News
    പ്രവാസി വോട്ടര്‍മാരുടെ വോട്ട് ചേര്‍ക്കല്‍ ഇരട്ടിഭാരം; നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയാം
    29/07/2025
    ഗാസയിലെ ഭയാനകമായ സാഹചര്യം ഇസ്രായിൽ അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ബ്രിട്ടൻ ഫലസ്തീനെ അംഗീകരിക്കുമെന്ന് സ്റ്റാർമർ
    29/07/2025
    ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്‌കാല സമ്പാദ്യം
    29/07/2025
    പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
    29/07/2025
    ലോക അക്വാടിക്‌സ് അംഗമായി ഖലീൽ അൽ ജാബിർ
    29/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version