പനാജി – ഗോവയിലെ അര്‍പോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ 25 പേർ മരിച്ചു. ഗോവ പോലീസിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഏറെയും ജീവനക്കാരാണ്.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ എന്ന ക്ലബ്ബിലാണ് അഗ്‌നിബാധയുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ മൂന്നുപേര്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ തീപ്പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റസ്റ്ററന്റിന് അനുമതി ഇല്ലായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി.
നിശാക്ലബ്ബിന്റെ നടത്തിപ്പുകാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവര്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.



