Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 15
    Breaking:
    • ഒമാനിലെ ഫാർമസി മേഖലയിൽ സ്വദേശിവത്കരണം വർധിക്കുന്നു;മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തിരിച്ചടി
    • കാന്തപുരം പ്രതീക്ഷയുടെ പൊന്‍കിരണം; നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതില്‍ പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി
    • ചരിത്ര ദൗത്യം വിജയകരം; ശുഭാൻഷു ശുക്ലയും ആക്സിയം 4 സംഘവും ഭൂമിയിലിറങ്ങി
    • സാമ്പത്തിക മേഖലയിൽ തൊഴിലനുഷ്ഠിക്കുന്നവർക്ക് സർട്ടിഫിക്കേഷൻ നിർബന്ധമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം
    • സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ എന്തിന് ചര്‍ച്ച?; വിദ്യാഭ്യാസ മന്ത്രിക്കെതിരെ സമസ്ത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ലോകത്തെ അത്ഭുതപ്പെടുത്തിയ മാരത്തൺ താരം ഫൗജ സിംഗ് 114 -ാം വയസിൽ റോഡപകടത്തിൽ മരിച്ചു, വിടവാങ്ങിയത് തലപ്പാവ് ധരിച്ച ചുഴലിക്കാറ്റ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/07/2025 India Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചണ്ഡീഗഢ്: തലപ്പാവ് ധരിച്ച ചുഴലിക്കാറ്റ് എന്ന് വിളിപ്പേരുള്ള, ലോകത്തിലെ ഏറ്റവും പ്രായമേറിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിംഗ് അന്തരിച്ചു. 114 വയസായിരുന്നു പ്രായം. ജൂലൈ 14 ന് വൈകുന്നേരം ജലന്ധറിനടുത്തുള്ള തന്റെ ജന്മനാടായ ബിയാസ് ഗ്രാമത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സിംഗിനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരം നടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചതെന്ന് മകൻ ഹർവീന്ദർ സിംഗ് പറഞ്ഞു.

    1911 ഏപ്രിൽ 1 ന് പഞ്ചാബിലെ ജലന്ധറിലെ ബിയാസ് ഗ്രാമത്തിലാണ് സിംഗ് ജനിച്ചത്. കുടുംബത്തിലെ നാല് കുട്ടികളിൽ ഇളയവനായിരുന്നു അദ്ദേഹം. അഞ്ച് വയസ്സ് വരെ അദ്ദേഹത്തിന് നടക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് അദ്ദേഹം ലോകത്തെ അത്ഭുതപ്പെടുത്തിയ ഓട്ടക്കാരനായി മാറി. 1992 ൽ, ഭാര്യ ഗിയാൻ കൗറിന്റെ മരണശേഷമാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് താമസം മാറി മകനോടൊപ്പം ഈസ്റ്റ് ലണ്ടനിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2000-ൽ 89-ാം വയസ്സിൽ മാരത്തൺ ഓട്ടം തുടങ്ങിയ സിംഗ് ആ വർഷം ലണ്ടൻ മാരത്തണിൽ പങ്കെടുക്കുകയും മാരത്തൺ പൂർത്തിയാക്കിയതോടെ പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. ആറ് മണിക്കൂറും അമ്പത്തിനാല് മിനിറ്റും കൊണ്ട് അദ്ദേഹം തന്റെ കന്നി ഫുൾ മാരത്തൺ പൂർത്തിയാക്കി. 90 വയസ്സിനു മുകളിലുള്ളവരുടെ 58 മിനിറ്റിന്റെ മുൻ ലോക റെക്കോർഡും അദ്ദേഹം തകർത്തു. ന്യൂയോർക്ക്, ടൊറന്റോ, മുംബൈ മാരത്തണുകളിലും അദ്ദേഹം പങ്കെടുത്തു. 2003-ൽ, 90 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ അഞ്ച് മണിക്കൂറും നാൽപ്പത് മിനിറ്റും കൊണ്ട് അദ്ദേഹം ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തൺ പൂർത്തിയാക്കി. അത് അദ്ദേഹത്തിന്റെ വ്യക്തിഗത മികച്ച സമയമായിരുന്നു.

    2011 ഒക്ടോബർ 16-ന്, ഒരു മാരത്തൺ പൂർത്തിയാക്കുന്ന ആദ്യത്തെ നൂറു വയസുകാരനായി സിംഗ് മാറി, എട്ട് മണിക്കൂർ പതിനൊന്ന് മിനിറ്റ് ആറ് സെക്കൻഡ് കൊണ്ട് ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തൺ പൂർത്തിയാക്കിയതോടെ അദ്ദേഹം ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരനായി. അതൊരു ലോക റെക്കോർഡായിരുന്നു, പക്ഷേ സിങ്ങിന് ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇത് അംഗീകരിക്കാൻ വിസമ്മതിച്ചു.

    2012 ലണ്ടൻ ഒളിമ്പിക്സിൽ ദീപശിഖ വഹിച്ചവരിൽ ഒരാൾ സിംഗായിരുന്നു. ഹോങ്കോങ്ങിലാണ് തന്റെ അവസാന മാരത്തൺ സിംഗ് പൂർത്തിയാക്കി. ഒരു മണിക്കൂർ മുപ്പത്തിരണ്ട് മിനിറ്റും ഇരുപത്തിയെട്ട് സെക്കൻഡും സമയം കൊണ്ട് പത്തു കിലോമീറ്റർ മാർത്തൺ പൂർത്തിയാക്കി. 101 വയസ്സുള്ളപ്പോഴാണ് വിരമിച്ചത്.

    “ഇതിഹാസ മാരത്തൺ ഓട്ടക്കാരനും പ്രതിരോധശേഷിയുടെയും പ്രത്യാശയുടെയും ശാശ്വത പ്രതീകവുമായ സർദാർ ഫൗജ സിംഗ് ജിയുടെ വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നുവെന്ന് പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു,. 114 വയസ്സുള്ളപ്പോഴും അദ്ദേഹം തന്റെ ശക്തിയും പ്രതിബദ്ധതയും കൊണ്ട് തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. 2024 ഡിസംബറിൽ ജലന്ധർ ജില്ലയിലെ ബിയാസ് എന്ന തന്റെ ഗ്രാമത്തിൽ നിന്ന് രണ്ട് ദിവസത്തെ ‘നാഷാ മുക്ത് – രംഗ്ല പഞ്ചാബ്’ മാർച്ചിൽ അദ്ദേഹത്തോടൊപ്പം നടക്കാനുള്ള ഭാ​ഗ്യം എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം പ്രസ്ഥാനത്തിന് സമാനതകളില്ലാത്ത ഊർജ്ജവും ചൈതന്യവും പകർന്നുവെന്നും ​ഗവർണർ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fouja singh Jalandar Marathon Punjab
    Latest News
    ഒമാനിലെ ഫാർമസി മേഖലയിൽ സ്വദേശിവത്കരണം വർധിക്കുന്നു;മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തിരിച്ചടി
    15/07/2025
    കാന്തപുരം പ്രതീക്ഷയുടെ പൊന്‍കിരണം; നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതില്‍ പ്രതികരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി
    15/07/2025
    ചരിത്ര ദൗത്യം വിജയകരം; ശുഭാൻഷു ശുക്ലയും ആക്സിയം 4 സംഘവും ഭൂമിയിലിറങ്ങി
    15/07/2025
    സാമ്പത്തിക മേഖലയിൽ തൊഴിലനുഷ്ഠിക്കുന്നവർക്ക് സർട്ടിഫിക്കേഷൻ നിർബന്ധമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം
    15/07/2025
    സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ എന്തിന് ചര്‍ച്ച?; വിദ്യാഭ്യാസ മന്ത്രിക്കെതിരെ സമസ്ത
    15/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.