ഹൈദരാബാദ്– ഹൈദരാബാദ് ചാര്‍മിനാറിന് സമീപം തീപിടിത്തം. രണ്ട് സ്ത്രീകളും 2 കുട്ടികളുമടക്കം എട്ടുപേര്‍ മരിച്ചു. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. മെയ് 18ന് പുലര്‍ച്ചെ ആറുമണിക്ക് തീ പടര്‍ന്ന് പിടിച്ചെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റവരെയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരെയും ആശുപത്രില്‍ പ്രവേശിപ്പിച്ചു. കച്ചവട സ്ഥാപനങ്ങളും വീടുകളും തിങ്ങി നിറഞ്ഞ തെരുവിലാണ് തീപിടിത്തമുണ്ടാത്. പതിനൊന്നോളം ഫയര്‍ഫോഴ്‌സ് സംഘം തീ അണക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group