ന്യൂഡല്‍ഹി – ഡൽഹിയിൽ എംപിമാർ താമസിക്കുന്ന അനുവദിച്ച ഫ്ലാറ്റുകളിൽ തീപിടിത്തം. ബിഡി മാർഗിലെ ബ്രഹ്മപുത്ര അപ്പാർട്മെന്റിൽ ശനിയാഴ്ച ഉച്ചക്ക് ഏകദേശം 12:30 ക്കാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തെ തുടർന്ന് നിരവധി അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിച്ച ഏകദേശം എല്ലാ ഭാഗങ്ങളും അണച്ചെന്നാണ് നിലവിൽ വരുന്ന റിപ്പോർട്ടുകൾ.
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് കരുതുന്നത്.
ആദ്യം തീ പിടിച്ചത് ബേസ്മെന്റിലായിരുന്നു. പിന്നീടത് മുകളിലെ നിലകളിലേക്ക് വ്യാപിച്ചു. കെട്ടിടത്തിൽ അധികം ആരും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. എല്ലാവരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group