Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 13
    Breaking:
    • മമത ബാനർജി ഇത്തവണയും പരാജയപ്പെടുമെന്ന് ബിജെപി നേതാവ്; ബംഗാൾ തീവ്രവാദ ശക്തികളുടെ സുരക്ഷിത താവളം
    • മീററ്റിൽ മകളുടെ മൃതദേഹത്തിനൊപ്പം പിതാവ് കഴിഞ്ഞത് മാസങ്ങളോളം
    • ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്കൻ നാവിക ഉപരോധം ഇന്ന് മുതൽ
    • പാകിസ്താൻ കോസ്റ്റ് ഗാർഡിന് നേരെ കടലിൽ വെടിവെപ്പ്; മൂന്ന് മരണം​
    • ചരിത്രം തിരുത്തി മാരീ ലൂയിസ് എറ്റ; യൂറോപ്പിലെ വമ്പൻ ലീഗുകളിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    മീററ്റിൽ മകളുടെ മൃതദേഹത്തിനൊപ്പം പിതാവ് കഴിഞ്ഞത് മാസങ്ങളോളം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/04/2026 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മീററ്റ്– ഉത്തർപ്രദേശിലെ മീററ്റിൽ അടച്ചുപൂട്ടിയ വീടിനുള്ളിൽ നിന്ന് മുപ്പത്തിനാലുകാരിയുടെ മൃതദേഹം അസ്ഥികൂടം മാത്രമായ നിലയിൽ കണ്ടെത്തി. നാല് മാസത്തോളം പഴക്കമുള്ള പ്രിയങ്ക എന്ന യുവതിയുടെ മൃതദേഹമാണ് വെള്ളിയാഴ്ച പൊലീസ് കണ്ടെടുത്തത്. മാസങ്ങളോളം മൃതദേഹത്തിനൊപ്പം പിതാവ് കഴിഞ്ഞതായാണ് പുറത്തുവരുന്ന വിവരം.

    ​പ്രിയങ്കയും പിതാവ് ഉദയ് ഭാൻ ബിശ്വാസും താമസിച്ചിരുന്ന വീട് കഴിഞ്ഞ നാല് മാസമായി പൂട്ടിക്കിടക്കുകയായിരുന്നു. ഇരുവരെയും കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഉദയ് ഭാനെ ബേഗം ബാഗിലെ ഒരു ചായക്കടയിൽ വെച്ച് കണ്ടെത്തുന്നത്. മകളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക ഡെറാഡൂണിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നായിരുന്നു ഇയാൾ ആദ്യം നൽകിയ മറുപടി. എന്നാൽ ബന്ധുക്കൾ കൂടുതൽ ചോദ്യം ചെയ്തതോടെ മകൾ മരിച്ചതായും മൃതദേഹം വീടിനുള്ളിലുണ്ടെന്നും ഇയാൾ സമ്മതിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​ബന്ധുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി വീടിന്റെ പൂട്ട് തകർത്ത് അകത്തുകയറിയപ്പോഴാണ് അസ്ഥികൂടം മാത്രമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധം പുറത്തുവരാതിരിക്കാൻ പെർഫ്യൂം തളിച്ചിരുന്നതായും മരണശേഷം മൂന്ന്-നാല് ദിവസത്തോളം ഇയാൾ മൃതദേഹത്തിനൊപ്പം വീടിനുള്ളിൽ കഴിഞ്ഞതായും പറയപ്പെടുന്നു. പഴയ പേപ്പറുകളും ആക്രി സാധനങ്ങളും കൊണ്ട് വീട് നിറഞ്ഞിരിക്കുകയായിരുന്നു.

    ​പ്രിയങ്കയ്ക്ക് ദീർഘകാലമായി ശാരീരിക അസ്വാസ്ഥ്യങ്ങളും മാനസിക വെല്ലുവിളികളും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. 2013-ൽ പ്രിയങ്കയുടെ അമ്മയും സമാനമായ സാഹചര്യത്തിൽ മരിച്ചതിനെത്തുടർന്ന് പിതാവും മകളും കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇവർ ഒറ്റപ്പെട്ടാണ് താമസിച്ചിരുന്നതെന്നും അയൽവാസികൾ മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തെളിവുകൾ ശേഖരിച്ച ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dead Body Meerut UP
    Latest News
    മമത ബാനർജി ഇത്തവണയും പരാജയപ്പെടുമെന്ന് ബിജെപി നേതാവ്; ബംഗാൾ തീവ്രവാദ ശക്തികളുടെ സുരക്ഷിത താവളം
    13/04/2026
    മീററ്റിൽ മകളുടെ മൃതദേഹത്തിനൊപ്പം പിതാവ് കഴിഞ്ഞത് മാസങ്ങളോളം
    13/04/2026
    ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്കൻ നാവിക ഉപരോധം ഇന്ന് മുതൽ
    13/04/2026
    പാകിസ്താൻ കോസ്റ്റ് ഗാർഡിന് നേരെ കടലിൽ വെടിവെപ്പ്; മൂന്ന് മരണം​
    12/04/2026
    ചരിത്രം തിരുത്തി മാരീ ലൂയിസ് എറ്റ; യൂറോപ്പിലെ വമ്പൻ ലീഗുകളിൽ പുരുഷ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിത
    12/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version