ഭോപ്പാല്‍– മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരസഭ വിതരണം ചെയ്ത കുടിവെള്ളം കുടിച്ച് എട്ടു പേര്‍ മരിച്ചു. 100ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാഗീരത്പുര പ്രദേശത്ത് വിതരണം ചെയ്ത വെള്ളം കുടിച്ചവരാണ് മരണപ്പെട്ടത്. പ്രദേശത്ത് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് നടന്ന കുഴിയെടുക്കല്‍ ജോലിക്കിടെ കുടിവെള്ള പൈപ്പുകളില്‍ ഉണ്ടായ ചോര്‍ച്ച വഴി മലിനജലം കലര്‍ന്നതാകാം എന്നതാണ് പ്രാഥമിക നിഗമനം. നര്‍മദ നദിയില്‍ നിന്നുള്ള വെള്ളമാണ് ഇവിടെ കുടിവെള്ളമായി വിതരണം ചെയ്യുന്നത്. സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രണ്ട് മുനിസിപ്പൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ഒരു പബ്ലിക് ഹെൽത്ത് എഞ്ചിനീയറെ സർവീസിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. അന്വേഷണം തുടരുകയാണെന്നും പ്രദേശത്തെ 1,138 വീടുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിയെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



