ന്യൂഡൽഹി– എൽപിജി സിലിണ്ടറുകൾ വിലകുറച്ച് വിറ്റത് കാരണം നഷ്ടത്തിലായ പൊതുമേഖലാ വിതരണക്കാരായ ഐഒസി (ഇന്ത്യൻ ഓയിൽ കമ്പനി)ക്ക് 30,000 കോടി നഷ്ടപരിഹാരം നൽകാൻ അംഗീകാരം നൽകി കേന്ദ്രം. പൊതു മേഖലാ എണ്ണ വിതരണ കമ്പനികളാ ഐഒസിഎൽ, ബിപിസിഎൽ, എച്ച്പിസിഎൽ, എന്നീ കമ്പനികൾക്കാണ് നഷ്ടപരിഹാം ലഭിക്കുക. പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്ര മന്ത്രിമാരുടെ യോഗത്തിലാണ് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം 12 ഗഡുക്കളായിട്ടാണ് ഐഎസിക്ക് ഈ തുക കൈമാറുക.
2024-25 കാലയളവിൽ പാചക വാതകത്തിന് അന്താരാഷ്ട്ര വിലയിലുണ്ടായ ഉയർച്ച ഇപ്പാഴും തുടരുകയാണ്. പക്ഷെ ഈ വില വർധനവ് സാധാരണക്കാരയാ ഉപയോക്താക്കളെ ബാധിക്കാതിരിക്കാൻ വിൽപന വിലയിൽ മാറ്റമില്ലാതെ തന്നെ വിതരണം ചെയ്യുകയായിരുന്നു. ഇത് മൂന്ന് ഒഎംസികളെയും വലിയ നഷ്ടത്തിലേക്ക് നയിച്ചു. കേന്ദ്രം അനുവദിച്ച നഷ്ടപരിഹാര തുക വഴി ഒഎംസികൾക്ക് എണ്ണ സംഭരിക്കാനും, കടം തീർക്കാനും, മൂലധന ചിലവ് നിലനിർത്താനും സാധിക്കും. ഇതു വഴി രാജ്യത്തെ എൽപിജി ഉപയോക്താക്കൾക്ക് ന്യായവിലയും വിതരണവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.