ന്യൂഡൽഹി– നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ യമനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. യമനിലെ സുരക്ഷ, നയതന്ത്ര ബന്ധമില്ല എന്നിങ്ങനെ നാല് കാരണങ്ങൾ ചൂണ്ടികാണിച്ചാണ് അനുമതി നിഷേധിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ, മോചനം എന്നീ വിഷയങ്ങളിൽ തുടർ ചർച്ചകൾക്കായി യമനിലേക്ക് പുറപ്പെടുന്ന പ്രതിനിധി സംഘത്തിന്റെ സുരക്ഷയിൽ ആശങ്ക ഉണ്ടെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് ആക്ഷൻ കൗൺസിൽ യാത്രാനുമതിക്കായി കേന്ദ്ര സർക്കാറിനെ സമീപിച്ചത്. ആക്ഷൻ കൗൺസിലിൽ നിന്ന് അഞ്ച് പേരും കേന്ദ്ര സർക്കാർ പ്രതിനിധികളായി രണ്ട് പേരെയും ഉൾപെടുത്തിയുള്ള സംഘത്തെ അയക്കാനാണ് ആക്ഷൻ കൗൺസിൽ മുന്നോട്ട് വെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group