മുംബൈ- ബി.ജെ.പിയും സഖ്യകക്ഷികളും ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുംബൈയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ അമിത് ഷാ പ്രഖ്യാപിച്ചു.
അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന 2029ന് മുമ്പ് എൻ.ഡി.എ ഭരണത്തിലുള്ള എല്ലാ സംസ്ഥാനങ്ങളിലും നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ ചില എൻ.ഡി.എ സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് ഈ നിയമം പൂർണ്ണമായി നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ്. കൂടാതെ ഗുജറാത്ത്, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഏക സിവിൽ കോഡ് ബില്ലുകൾ പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയുമാണ്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനായി ഡ്രാഫ്റ്റിംഗ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







