ന്യൂദൽഹി- രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അടുത്ത മാസം (നവംബർ)ആറിനും പതിനൊന്നിനും നടക്കും. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം നവംബർ 14ന് പ്രസിദ്ധീകരിക്കും. ദൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച ചേർത്ത വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. സുരക്ഷയ്ക്കായി 5000 അംഗങ്ങളുള്ള കേന്ദ്ര സേനയെ വിന്യസിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
സുതാര്യത ഉറപ്പാക്കിയുള്ള തെരഞ്ഞെടുപ്പായിരിക്കും ബിഹാറിലേതെന്നും കമ്മീഷൻ പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയും ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് അടക്കമുള്ള ഇന്ത്യ മുന്നണിയുമായാണ് ബിഹാറിൽ നേർക്കുനേർ മത്സരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group