മുംബൈ: ടെലവിഷൻ സീരിയൽ താരം അമൻ ജയ്സ്വാൾ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ ജോഗേശ്വരി റോഡിലാണ് ട്രക്ക് മോട്ടോർ ബൈക്കിൽ ഇടിച്ചുകയറി അമൻ ജയ്സ്വാൾ മരിച്ചത്.
“ധർതിപുത്ര നന്ദിനി” എന്ന ടിവി സീരിയലിലെ പ്രധാന വേഷത്തിലൂടെയാണ് അമൻ അറിയപ്പെടുന്നത്.
ജയ്‌സ്വാളിനെ കാമ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനമോടിച്ചതിന് ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group