Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • കാസര്‍കോട് സ്വദേശിനിയായ യുവഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
    • നിലമ്പൂരിൽ ഇതുവരെ രേഖപ്പെടുത്തിയത് 64% വോട്ട്
    • ഗാസയിൽ റിലീഫ് വസ്തുക്കൾക്കായി കാത്തിരുന്നവർക്ക് നേരെ ഇസ്രായിൽ ആക്രമണം: 16 പേർ കൊല്ലപ്പെട്ടു
    • ഇറാനില്‍ നിന്ന് 245 ഒമാന്‍ സ്വദേശികള്‍ കൂടി തിരിച്ചെത്തി
    • ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രായില്‍ ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ

    ആറ് ദിവസത്തിനിടെ 83 അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Air India
    പ്രതീകാത്മ ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 15 ശതമാനമായി വെട്ടിക്കുറക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ജൂണ്‍ 20ന് മുമ്പായി നടപ്പില്‍ വരുത്തുന്ന തീരുമാനം ജൂലൈ പകുതി വരെയെങ്കിലും തുടരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാരുടെ തടസ്സങ്ങള്‍ പരമാവധി ഒഴിവാക്കാനും കാര്യക്ഷമതയും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. അന്താരാഷ്ട്ര സര്‍വീസുകളില്‍ നിന്ന് വൈഡ് ബോഡി വിമാനങ്ങളുടെ എണ്ണമാണ് എയര്‍ ഇന്ത്യ കുറക്കാന്‍ തീരുമാനിച്ചത്.

    നിയന്ത്രണങ്ങള്‍ മൂലം ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരോട് ക്ഷമാപണം നടത്തിയ അധികൃതര്‍ അവര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കി നല്‍കുമെന്നും അറിയിച്ചു. ചാര്‍ജുകള്‍ ഈടാക്കാതെ യാത്ര പുനര്‍ ക്രമീകരിക്കാനോ റീഫണ്ട് ചെയ്യാനോ ഉള്ള അവസരവും നല്‍കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. അഹമ്മദാബാദ് വിമാനപകടത്തില്‍ ദുംഖാചരണം തുടരുന്നതിനിടയാണ് എയര്‍ ഇന്ത്യ പുതിയ തീരുമാനം അറിയിച്ചത്. നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍, വ്യോമാതിര്‍ത്തി കര്‍ഫ്യൂ, ഇസ്രായില്‍-ഇറാന്‍ സംഘര്‍ഷം, സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിവ മുന്‍ നിര്‍ത്തിയാണ് നടപടി. അഹമ്മദാബാദ് വിമാനപകടത്തിനു ശേഷം ആറ് ദിവസത്തിനിടെ 83 അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air India International
    Latest News
    കാസര്‍കോട് സ്വദേശിനിയായ യുവഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
    19/06/2025
    നിലമ്പൂരിൽ ഇതുവരെ രേഖപ്പെടുത്തിയത് 64% വോട്ട്
    19/06/2025
    ഗാസയിൽ റിലീഫ് വസ്തുക്കൾക്കായി കാത്തിരുന്നവർക്ക് നേരെ ഇസ്രായിൽ ആക്രമണം: 16 പേർ കൊല്ലപ്പെട്ടു
    19/06/2025
    ഇറാനില്‍ നിന്ന് 245 ഒമാന്‍ സ്വദേശികള്‍ കൂടി തിരിച്ചെത്തി
    19/06/2025
    ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രായില്‍ ആക്രമണം
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version