പുനെ– പുനെയില്‍ ഇന്ദ്രയാനി നദിക്കു കുറുകെയുള്ള പാലം തകര്‍ന്നുവീണു 6 മരണം. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുന്ദ്മാലയിലാണ് സംഭവം. തകരുന്ന സമയത്ത് പാലത്തിലുണ്ടായിരുന്ന 20 ഓളം വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു. അപകടം നടന്ന ഉടനെ ഡി.ആര്.എഫ് അടക്കമുള്ള രക്ഷാ സംഘങ്ങള്‍ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. 8 ആളുകളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് സ്ത്രീകള്‍ ഇപ്പോഴും തകര്‍ന്ന പാലത്തിനു താഴെ കുടുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയായതിനാല്‍ പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
Wednesday, October 7
Breaking:
- ഉത്തരാഖണ്ഡിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, പ്രകമ്പനം ഡൽഹിയിലും
- ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യക്കാർക്ക് പരിക്ക്
- കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈൻ വഴി പ്രതിദിനം 58 ലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യുന്നതായി സൗദി ഊർജ മന്ത്രി
- ഫിഫ സൗഹൃദ ഫുട്ബോൾ: ഉറുഗ്വെയോട് ഇന്ത്യക്ക് തോൽവി
- ഖമീസ് മുശൈത്തില്‍ മിസൈല്‍ ആക്രമണശ്രമം
