Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 27
    Breaking:
    • പൊലീസിനു നേരെ തീപ്പന്തം; ഷാഫിയെ വടകരയിൽ തടഞ്ഞതിൽ പ്രതിഷേധം, യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം
    • ഗർഭിണിയായ മലയാളി യുവതി അബൂദാബിയിൽ മരണപ്പെട്ടു
    • ഷാരോണിന്റെ വേദനയുടെ പത്തു വർഷങ്ങൾ അവസാനിക്കുന്നു; മലയാളി യുവാവിന് യു.എ.ഇയുടെ ഓണസമ്മാനം
    • ഇസ്രായിലുമായുള്ള സഹകരണത്തില്‍ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒയുടെ ഓഫീസിൽ അതിക്രമിച്ചു കയറി: ഏഴ് പേർ അറസ്റ്റിൽ
    • റിയാദ് മെട്രോയിലും ബസുകളിലും വിദ്യാർഥികൾക്ക് 50 ശതമാനം ടിക്കറ്റ് ഇളവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»History

    ഒരുപാട് പേരുടെ സ്വപ്‌നങ്ങൾ ഇല്ലാതാക്കിയ, ആ ആഗസ്ത് 27-നെ ഇന്നും ഒരു കറുത്ത അധ്യായമായി ഇന്തോനേഷ്യക്കാർ ഓർക്കുന്നു | Story of the Day| Aug:27

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/08/2025 History August Story of the day 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ക്രാക്കറ്റോവ പർവ്വതം - image credits History Channel
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഒരു അഗ്നി പർവതം പൊട്ടിത്തെറിച്ചതിന്റെ ശബ്ദം 4800 കിലോ മീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ വരെ കേട്ടു എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ, അതെ അങ്ങനെയൊരു ചരിത്രം ഉണ്ട്. അത്രക്കും ഭീകരമായിരുന്നു അത്.

      ഏഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമായ ഇന്തോനേഷ്യയിലെ  ക്രാക്കറ്റോവ ദ്വീപിലെ ഒരു പ്രധാന അഗ്നി പർവതമായിരുന്നു ക്രാക്കറ്റോവ. 1883 ആഗസ്റ്റ് 27ന്  ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത് മൂലം നഷ്ടമായത് ഏകദേശം 3600ൽ അധികം ജീവനുകളാണ്. ദ്വീപിന്റെ 70 ശതമാനം വരെ  വെള്ളത്തിൽ മുങ്ങാൻ ഈ സ്ഫോടനം കാരണമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1883 മെയ് 20ന് ഈ സ്ഫോടനം ആരംഭിച്ചിരുന്നെങ്കിലും വലിയ ദുരന്തങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. മൂന്നു മാസങ്ങൾക്കുശേഷം ആഗസ്റ്റ് 26ന് ഉച്ചക്ക് ഒരു മണിയോടെ  അതിശക്തമായി  (പാരോക്സിസ്മൽ) മാറി.

    പിറ്റേദിവസം അഥവാ ആഗസ്റ്റ് 27ന് വീണ്ടും ശക്തി വർദ്ധിച്ച ക്രാക്കറ്റോവ അഗ്നിപർവ്വതം രാവിലെ ഏകദേശം 10:02ന് അതിശക്തമായി പൊട്ടിത്തെറിച്ചു. ആ പൊട്ടിത്തെറിയുടെ ശബ്ദം 2,000 മൈൽ (3,200 കിലോമീറ്റർ) അകലെയുള്ള പെർത്ത് ( ഓസ്‌ട്രേലിയ) നഗരത്തിലും 3,000 മൈൽ (4,800 കിലോമീറ്റർ) അകലെയുള്ള മൗറീഷ്യസിലും കേട്ടു എന്നു പറയപ്പെടുന്നു. തുടർന്ന് 120 അടി  വരെ
    ഉയരമുള്ള സുനാമിക്ക് കാരണമായ ദുരന്തം  15 മൈൽ ( 24 കിലോമീറ്റർ) പ്രദേശങ്ങളിൽ വരെ വ്യാപിച്ചു.

    ഇതോടെ ദ്വീപിന്റെ മൂന്നിൽ രണ്ടു ഭാഗവും  വെള്ളത്തിനടിയിൽ ആവുകയും 36000ൽ ജീവനുകൾ നഷ്ടമാവുകയും ചെയ്തു.

    31000 ജീവനുകൾ സുനാമി എടുത്തപ്പോൾ 4500ൽ അധികം ജീവനുകൾ പിറോക്ലാസ്റ്റിക് (അഗ്നിപർവ്വത സ്‌ഫോടനങ്ങളിൽ ഉണ്ടാകുന്ന ചൂടുള്ള പാറത്തിളക്കങ്ങൾ, ചാരം, വാതകങ്ങൾ, പൊടിപ്രകടങ്ങൾ എന്നിവയുടെ മിശ്രിതം) മൂലം വെന്തു മരിച്ചു.
    പിന്നീട് ഈ സ്ഫോടനം ശമിക്കുകയും
    1884 ഫെബ്രുവരി വരെ ചെറിയ പൊട്ടിത്തെറികൾ തുടരുകയും ചെയ്തു.

    ഒരുപാട് പേരുടെ സ്വപ്നങ്ങൾ ഇല്ലാതായ ദിവസം ആഗസ്റ്റ് 27നെ ഇന്നും ഒരു കറുത്ത അദ്ധ്യായമായി ഇന്തോനേഷ്യക്കാർ ഓർമിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    August August 27 HISTORY Indonesia krakatoa Natural disaster story of the day this day history
    Latest News
    പൊലീസിനു നേരെ തീപ്പന്തം; ഷാഫിയെ വടകരയിൽ തടഞ്ഞതിൽ പ്രതിഷേധം, യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം
    27/08/2025
    ഗർഭിണിയായ മലയാളി യുവതി അബൂദാബിയിൽ മരണപ്പെട്ടു
    27/08/2025
    ഷാരോണിന്റെ വേദനയുടെ പത്തു വർഷങ്ങൾ അവസാനിക്കുന്നു; മലയാളി യുവാവിന് യു.എ.ഇയുടെ ഓണസമ്മാനം
    27/08/2025
    ഇസ്രായിലുമായുള്ള സഹകരണത്തില്‍ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒയുടെ ഓഫീസിൽ അതിക്രമിച്ചു കയറി: ഏഴ് പേർ അറസ്റ്റിൽ
    27/08/2025
    റിയാദ് മെട്രോയിലും ബസുകളിലും വിദ്യാർഥികൾക്ക് 50 ശതമാനം ടിക്കറ്റ് ഇളവ്
    27/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.