പ്രിയ പ്രവാസി സുഹൃത്തുക്കളേ, പണമുണ്ടാക്കുന്നതിൽ പഠനത്തിന് പ്രസക്തിയുണ്ടോ?
ഈ ചോദ്യത്തിനുത്തരം സൗദിയിലെ പുതിയ തൊഴിൽ നിയമങ്ങൾ ശ്രദ്ധിച്ചാൽ മതി. മുപ്പതോളം വർഷം സൗദിയിൽ തൊഴിലെടുത്ത പ്രവാസിയുടെ വാക്കുകൾ ഇങ്ങനെ ” കയ്യും കാലും ജനന സർട്ടിഫിക്കറ്റുമായാണ് ഞാൻ സൗദിയിൽ എത്തിയത് ഇനിയത് സാധ്യമല്ല വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സങ്കേതിക വൈദഗ്ത്യവുമുള്ളവർക്കുമേ ഇനി മുമ്പോട്ട് പോകാൻ കഴിയൂ “
ഇത്രക്കാലം നമുക്ക് അന്നം തന്നവർ ഉന്നം വെക്കുന്നത് രാജ്യാന്തര ഔന്നത്യമാണ്. അതവരുടെ ആഗ്രഹും അവകാശവും. നമ്മളും അതിനനുസരിച്ച് വളരുകയാണ് വേണ്ടത്.നാട്ടിൽ പല സർക്കാർ സർവ്വീസുകളിലെ സീറ്റും കാലിയായിരിന്നിട്ടും നാം നാട് വിട്ടത് എന്ത് കൊണ്ടായിരുന്നു?. അതിലിരിക്കാൻ ഭാഗ്യമുണ്ടായില്ല എന്നതല്ലല്ലോ കാരണം യോഗ്യതയുണ്ടായില്ല എന്നതല്ലേ സത്യം
യുഗങ്ങൾ മാറുമ്പോൾ യോഗ്യതകളും മാറും. എന്തു ജോലിയും ചെയ്യാം എന്ന പ്രവാസിയുടെ പതിവ് യോഗ്യത പഴഞ്ചനായി മാറിയിട്ടുണ്ട് മറക്കാതിരിക്കുക. പഠിപ്പുള്ളവനേ പദവിയൊള്ളൂ പണിയുള്ളവനേ പണമുള്ളൂ.
പഠിപ്പും യോഗ്യത നേടലും പ്രയാസമായി കാണരുത്പു. തിയ സാഹചര്യസാഗരത്തിൽ പഠിപ്പാണ് പങ്കായം.
” ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടമില്ലാത്തതും ആസ്വദിക്കാൻ പറ്റാത്തതുമായ കഴിവുകൾ നേടാനും വികസിപ്പിക്കാനും നിർബന്ധിതനായേക്കും എന്നാൽ ഇത് നിങ്ങളുടേതായ പ്രത്യേക മേഖലയിൽ വളരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിന് നിങ്ങൾ നൽകുന്ന വിലയായിരിക്കും”
ഇതൊക്കെ എല്ലാവർക്കും സാധിക്കുമോ?, എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം ഇല്ല എന്നത് തന്നെയാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പോകാൻ പലർക്കും കഴിയാത്തത് കൊണ്ടാണല്ലോ കാലാവസ്ഥമാറുമ്പോൾ തുമ്മിയും കുരച്ചും പനിച്ചും പുതപ്പ് മൂടി കിടക്കേണ്ടി വരുന്നത്. മെഡിക്കൽ ഷോപ്പ് വരെയൊന്ന് പോയാൽ പരിഹാരമാകും. അത് തന്നെയാണ് എല്ലാ കാര്യങ്ങളിലുമുള്ളത്.
ആവശ്യമായ ഔഷധ സേവ നടത്തുക. അത്കൊണ്ട് യാതന അനുഭവിച്ചാലും യോഗ്യത നേടിയാൽ നാട്ടിലേക്കോടേണ്ടാ….ലക്ഷ്യം പൂർത്തിയാക്കി തന്നെ മടങ്ങാം.
“നിങ്ങൾ എല്ലായ്പ്പോഴും വിജയത്തിന് ഒരു വില നൽകേണ്ടിവരും നിങ്ങളുടെ മേഖലയിൽ ഉന്നതിയിലേക്ക് ഉയരുന്നതിന് ബുദ്ധിമുട്ട് നിറഞ്ഞ കഴിവ് പഠിച്ചെടുക്കേണ്ടിവരും. പഠിപ്പ് പപ്പടം പോലെ ലളിതമോ രുചിയുള്ളതോ അല്ല. ഉൾവിളിയുള്ളവർക്കേ അതൊക്കെ നടക്കൂ…..
ഒരു ദിവസം ഒരു ചെറുപ്പക്കാരൻ സോക്രട്ടീസിനോട് ചോദിച്ചു
എങ്ങനെയാണ് എനിക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിയുക?
സോക്രട്ടീസ് :
നീ പുലർച്ചേ നദിക്കരയിലേക്ക് വരൂ….
അവൻ ആവേശത്തോടെ അവിടെയെത്തി.
സോക്രട്ടീസ് അവൻ്റെ കൈ പിടിച്ച് വെള്ളത്തിലേക്കിറങ്ങി വെള്ളത്തിലൂടെ നടന്ന് നടന്ന് കഴുത്തോളം വെള്ളമെത്തിയപ്പോൾ പെട്ടെന്ന് സോക്രട്ടീസ് അവൻ്റെ തല പിടിച്ച് വെള്ളത്തിൽ താഴ്ത്തി അവൻ ജീവന് വേണ്ടി പിടഞ്ഞു പക്ഷെ വിട്ടില്ല.
അല്പം സമയം കൂടി കഴിഞ്ഞപ്പോൾ വിട്ടു.
അവൻ പ്രാണ വായു വലിച്ച് കയറ്റി.
സോക്രട്ടിസ് അവനോട് പറഞ്ഞു. വെള്ളത്തിനടിയിലായിരുന്നപ്പോൾ വായുവിന് എത്രത്തോളം ആവശ്യവും ആഗ്രഹവുമുണ്ടായിരുന്നോ അത്ര തന്നെ വിജയിക്കണമെന്നും ആവശ്യവും ആഗ്രഹവുമുണ്ടാകണം.