യാമ്പു: യാമ്പുവിൽ പാർലിമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. തെരഞ്ഞെടുപ്പ് കാമ്പയിൻ ചെയർമാനായി ഒ ഐ സി സി / ഇൻകാസ് ഗ്ലോബൽ സെക്രട്ടറി ശങ്കറിനേയും, വൈസ് ചെയർമാന്മാരായി കെ എം സി സി സൗദി നാഷണൽ വൈസ് പ്രസിഡന്റ് കരീം താമരശ്ശേരി, ഒ ഐ സി സി ജിദ്ദ റീജിയണൽ സെക്രട്ടറി അഷ്ക്കർ വാണിയമ്പലം, ഒ ഐ സി സി യാമ്പു ഏരിയ പ്രസിഡന്റ് സിദ്ധിഖുൽ അഖ്ബർ എന്നിവരെ യോഗത്തിൽ വെച്ച് തെരഞ്ഞെടുത്തു. ജനറൽ കൺവീനറായി കെ എം സി സി യാമ്പു പ്രസിഡന്റ് നാസർ നാടുവിലിയേയും കൺവീനർമാരായി കെ എം സി സി യാമ്പു ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ, കെ എം സി സി യാമ്പു വർക്കിംഗ് സെക്രട്ടറി കരീം പുഴക്കാട്ടിരി, ഒ ഐ സി സി യാമ്പു ജനറൽ സെക്രട്ടറി ഷഫീഖ് മഞ്ചേരി എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കാമ്പയിനിന്റെ മുഖ്യ രക്ഷാധികാരിയായി മുസ്തഫ മൊറയൂരിനെ യോഗത്തിൽ തെരഞ്ഞെടുത്തു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇന്ത്യ മുന്നണിയുടെ മുഴുവൻ സ്ഥാനാർഥികൾക്കും വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കാൻ യു ഡി എഫ് യാമ്പു തെരഞ്ഞെടുപ്പ് കമ്മിറ്റി ആഹ്വാനം ചെയ്തു. ഇന്ത്യയെ വീണ്ടെടുക്കുന്നതിന് വേണ്ടി രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ഇന്ത്യയിലെ ജനങ്ങൾക്ക് രാഹുൽ ഗാന്ധിയിൽ ആത്മവിശ്വാസവും ഊർജ്ജവും കൈവന്നു അത് വോട്ടായി ഇന്ത്യാ മുന്നണി അധികാരത്തിൽ വരുക തന്നെ ചെയ്യും.
യാമ്പുവിലെ കടകളിലും ലേബർ ക്യാമ്പുകളിലും ഓരോ ദിവസവും ഒ ഐ സി സി – കെ എം സി സി സംയുക്തമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ യോഗം തീരുമാനിച്ചു. കമ്യൂണിസ്റ്റുകാർ ദേശീയ തലയത്തിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തിൽ അവരുടെ സ്ഥാനാർത്ഥികളെ നിറുത്തി യു ഡി എഫിനെ ഇല്ലാതാക്കാൻ നോക്കുന്നത് കേന്ദ്രത്തിൽ വീണ്ടും ബിജെപി അധികാരത്തിൽ വരണം എന്ന ചിന്താഗതി അവർക്ക് ഉള്ളതുകൊണ്ടാണെന്ന് യോഗം വിലയിരുത്തി. അതുകൊണ്ട് കേരളത്തിൽ യു ഡി എഫിന്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകി അവരെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അറിയിച്ചു.
ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും കാണാൻ കഴിയാത്ത ഒരവസ്ഥയിലേക്ക് രാജ്യം പോകുമെന്നതിന് യാതൊരു സംശയവും വേണ്ട അതുകൊണ്ട് ഇന്ത്യാ മുന്നണിയെ അധികാരത്തിൽ കൊണ്ടുവരണമെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയാണ്. യു ഡി എഫിന്റെ 20 സ്ഥാർത്ഥികളുടെ പ്ലേ കാർഡുകൾ ഏന്തി കടകളിലും ലേബർ ക്യാമ്പുകളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. റസാക്ക് കണ്ണൂർ നന്ദി അറിയിച്ചു.