ദുബൈ– മലയാളി റാപ്പ് സംഗീത ലോകത്തെ ശ്രദ്ധേയ താരം വേടൻ അവതരിപ്പിക്കുന്ന ‘വേട്ട’ സംഗീത പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദുബൈ ഖിസൈസ് സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്തുള്ള അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നാളെയാണ് പരിപാടി. വൈകിട്ട് 5.30ന് പരിപാടി ആരംഭിക്കും.ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ വേദിയിലേക്ക് പ്രവേശിക്കാവുന്നതാണ്.കാട് എന്ന പ്രമേയത്തിൽ രാത്രി 10.30 വരെ നടക്കുന്ന പരിപാടിയിൽ വേടനോടൊപ്പം ഗബ്രി, അനോണിമസ് സ്റ്റിക്ക്, ഹൃഷി, വിശാൽ എന്നിവരും പങ്കെടുക്കും.കണ്ണൻ രവി ഗ്രൂപ്പിന്റെ സഹകരണത്തോടെ അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന പരിപാടി ക്യൂരിയോ ക്രാഫ്റ്റേഴ്സ് ആൻഡ് കോപ്പർനിക്കസാണ് സംഘടിപ്പിക്കുന്നത്.മലയാള റാപ്പിന്റെ കരുത്തും താളവും നേരിൽ അനുഭവിക്കാൻ ദുബൈയിലെ സംഗീത പ്രേമികൾക്ക് ലഭിക്കുന്ന വലിയ അവസരമാണിതെന്ന് സംഘാടകർ പറഞ്ഞു.ടിക്കറ്റിനായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ടിക്കറ്റുകൾ പ്ലാറ്റിനം ലിസ്റ്റിൽ ലഭ്യമാണ്. ഫോൺ: +971 55 2759497. സ്കൂൾ പരിസരത്ത് പാർക്കിങ് സൗകര്യവുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



