Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 28
    Breaking:
    • കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ ഡ്രോണ്‍ ആക്രമണം: റഡാര്‍ സംവിധാനം തകര്‍ന്നു
    • നാറ്റോക്കുള്ള സഹായം അമേരിക്ക പുനഃപരിശോധിക്കുമെന്ന് ട്രംപ്
    • പൊന്നാനി, തവനൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
    • സുഹൃത്ത് നിഷാന്തിനെ സഹായിക്കാന്‍ ലോണെടുത്ത് നല്‍കി ഉസ്മാന്‍; ജപ്തി നടപടികള്‍ തീര്‍പ്പാക്കി സുമനസ്സുകള്‍
    • ഒമാനിൽ ഒഴുക്കിൽ പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സുഹൃത്ത് നിഷാന്തിനെ സഹായിക്കാന്‍ ലോണെടുത്ത് നല്‍കി ഉസ്മാന്‍; ജപ്തി നടപടികള്‍ തീര്‍പ്പാക്കി സുമനസ്സുകള്‍

    സൗദി അറേബ്യയില്‍ പ്രവാസിയായ തുവ്വൂര്‍ സ്വദേശി ഉസ്മാനാണ് തന്റെ കിടപ്പാടം സുഹൃത്തും സഹപാഠിയുമായ നിഷാന്ത് കണ്ണനെന്ന ദലിത് നേതാവിന് ലോണെടുക്കാന്‍ ഈട് നല്‍കിയത്.
    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം28/03/2026 Gulf Latest Saudi Arabia Top News 4 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– സുഹൃത്ത് നിഷാന്ത് കണ്ണനെ സഹായിക്കാന്‍ ലോണെടുത്ത് സഹായിച്ച പ്രവാസി ഉസ്മാന്റെ പേരിലുള്ള ജപ്തി നടപടികള്‍ സുമനസ്സുകള്‍ തീര്‍പ്പാക്കി. മലപ്പുറം ജില്ലയിലെ തുവ്വൂരിലെ ദലിത് നേതാവായിരുന്ന നിഷാന്ത് കണ്ണന് വേണ്ടി ലോണെടുത്ത് വീട് ജപ്തി ഭീഷണിയിലായ സുഹൃത്തും പ്രാവാസിയുമായ ഉസ്മാനെയാണ് സുമനസ്സുകള്‍ സഹായിച്ചത്.
    സൗദി അറേബ്യയില്‍ പ്രവാസിയായ തുവ്വൂര്‍ സ്വദേശി ഉസ്മാനാണ് തന്റെ കിടപ്പാടം സുഹൃത്തും സഹപാഠിയുമായ നിഷാന്ത് കണ്ണനെന്ന ദലിത് നേതാവിന് ലോണെടുക്കാന്‍ ഈട് നല്‍കിയത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കണ്ണന്‍ ഉസ്മാന്റെ വീടിന്റെ ആധാരം പണയം വെച്ച് നിലമ്പൂര്‍ അര്‍ബന്‍ ബാങ്കില്‍ നിന്ന് നാല് വര്‍ഷം മുമ്പ് 12 ലക്ഷം രൂപ ലോണെടുത്തു. അത് പലിശ പെരുകി 19,39,986 രൂപയോളമായിരുന്നു . ഈ തുക അടച്ചു തീര്‍ത്താലെ ബാങ്ക് ജപ്തി ഉള്‍പ്പെടെയുള്ള നടപടികളില്‍ നിന്ന് പിന്മാറി ആധാരം തിരിച്ചു നല്‍കുകയുള്ളൂ എന്നാണറിഞ്ഞിരുന്നത്. വണ്ടൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് എംഎല്‍എ സ്ഥാനാര്‍ഥിയായി മത്സരിച്ച കണ്ണന്‍ പിന്നീട് തുവ്വൂര്‍ പഞ്ചയാത്ത് മെമ്പറും വണ്ടൂര്‍ നിയോജക മണ്ഡലം ദലിത് ലീഗ് ട്രഷററുമായി. കണ്ണന്‍ 2023 ഏപ്രില്‍ മാസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ ഭാര്യയും നാല് മക്കളും നിരാലംബരരായി കൂടെ ഉസ്മാന്റെ വീടിന്‍മേലുള്ള ലോണും വീട്ടാന്‍ കഴിയാതെയായി. കുടുംബത്തിന്റെ ഏക അത്താണിയായ കണ്ണന്റെ മരണത്തിന് ശേഷം അന്നന്നത്തെ ചെലവിന് വക കണ്ടെത്താന്‍ പാട് പെടുന്ന കണ്ണന്റെ ഭാര്യക്ക് ഉസ്മാന്റെ കടത്തിലേക്ക് ഇത് വരെ ഒന്നും തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. കണ്ണന്‍ വീട് പണയപ്പെടുത്തിയെടുത്ത ലോണ്‍ തിരിച്ചടക്കാന്‍ ഉസ്മാന്‍ കഠിന ശ്രമം നടത്തിയെങ്കിലും സാഹചര്യം അനുവദിച്ചില്ല. കൂട്ടി വെക്കുന്ന റിയാലുകള്‍ മറ്റ് ചെലവുകള്‍ക്ക് എടുക്കേണ്ടിവന്നു.

    കണ്ണന്റെ കുടുംബത്തിന് വീട് നിര്‍മിക്കാനും ഉസ്മാന്റെ ലോണടച്ചു വീട്ടി ആധാരം തിരിച്ചെടുക്കാനും നാട്ടുകാര്‍ ചേര്‍ന്ന് കണ്ണന്‍ കുടുംബ സഹായ സമിതിയുണ്ടാക്കിയിരുന്നെങ്കിലും ബജറ്റിന്റെ നാലിലൊന്ന് സമാഹരിക്കാന്‍ കഴിയാതെ സമിതി ഒരു വര്‍ഷം മുമ്പ് ലഭിച്ച തുക ഉസ്മാന് കൈമാറി പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലായിരുന്ന ഇരു കുടുംബവും റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരും പ്രതീക്ഷയോടെ മുന്നോട്ട് പോയി. രണ്ട് കുടുംബത്തിന്റെ പേരില്‍ ജോയിന്റ് എക്കൗണ്ട് തുറന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കണ്ണന് മറ്റു ബാങ്കുകളിലും ബാധ്യതയുണ്ടായിരുന്നു. ബാങ്കുമായി സംസാരിച്ചപ്പോള്‍ ലോണെടുത്ത തുക ഒന്നിച്ച് അടച്ചാല്‍ പ്രത്യേക സാഹചര്യം കാണിക്കിലെടുത്ത് പലിശ ഒഴിവാക്കി ലോണ്‍ ക്ലോസ് ചെയ്യാമെന്ന് പറഞ്ഞു. ഉസ്മാന്റെ വീടിന്റെ ആധാരം വീണ്ടെടുക്കാന്‍ സമാഹരിച്ച തുകയില്‍ നിന്ന് കണ്ണന്റെ മറ്റ് ബാങ്കുകളിലെ കടം വീട്ടാന്‍ സിദ്ദീഖ് ആവശ്യപ്പെട്ടപ്പോള്‍ ഉസ്മാനും കുടുംബവും സമ്മതിച്ചതോടെ നാലു ലോണുകളിലായി മൊത്തം 10 ലക്ഷം രൂപയോളമുള്ള ബാങ്ക് ഇടപാടുകള്‍ തീര്‍ത്തു. സമാഹരിച്ച തുകയില്‍ നിന്ന് 400,015 രൂപ ബാങ്കിന് നല്‍കിയപ്പോള്‍ കണ്ണന്റെ കുടുംബത്തിന്റെ ബാധ്യതയില്‍ വരാനിരുന്ന 10 ലക്ഷം രൂപയുടെ ബാധ്യതയാണ് ഒഴിവായത്. ഇതും ഉസ്മാന്റെയും കുടുംബത്തിന്റെയും ഹൃദയ വിശാലത കൊണ്ട് സംഭവിച്ചതാണ്.
    വീട് പണയപ്പെടുത്തി സുഹൃത്തിനെ സഹായിച്ചതിന് ആളുകള്‍ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. എനിക്ക് വരുമാനമുള്ള ഒരു ജോലിയുണ്ടായിരുന്നെങ്കില്‍ അവന്റെ കടം ഞാന്‍ തന്നെ വീട്ടുമായിരുന്നു. ഞാനും സാധാരണ തൊഴിലാളിയായി പോയി. ഞാന്‍ സദുദ്ദേശത്തോടെയാണ് കാര്യങ്ങള്‍ ചെയ്തത്. എല്ലാം അറിയുന്ന പടച്ചോന്‍ എന്നെയും കുടുംബത്തെയും സഹായിക്കാതിരിക്കില്ല. ഞാനും കുടുംബവും വീട് വിട്ട് ഇറങ്ങേണ്ടി വരില്ല എനിക്ക് വിശ്വാസമുണ്ടായിരുന്നു. കണ്ണന്റെ കുടുംബത്തിനും വീടും ജീവിക്കാനുള്ള സാഹചര്യവുമുണ്ടാകണം. ഇതെല്ലാം നടക്കും. ആരുടെയെങ്കിലും രൂപത്തില്‍ അള്ളാന്റെ സഹായം വരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു എന്ന് ഉസ്മാന്‍ പറയുന്നു.
    32 ലക്ഷം രൂപയുടെ ബാങ്ക് ലോണുകളും വീടുപണിയുമടക്കം 50 ലക്ഷം രൂപ ലക്ഷ്യം വെച്ചായിരുന്നു മുമ്പ് സമിതി രൂപീകരിച്ചത്. വിവിധ കാരണങ്ങള്‍ കൊണ്ട് സമിതിയുടെ പ്രര്‍ത്തനം നിര്‍ത്തുകയും അന്ന് സ്വരൂപിച്ച 759,000 രൂപ കണ്ണന്റെ കുടുംബത്തിന് കൈമാറുകയും ചെയ്തു. അതില്‍ നിന്ന് 400,015 രൂപ കൊണ്ട് 987,000 രൂപയുടെ ബാങ്ക് ലോണ്‍ വീട്ടി.
    അര്‍ബന്‍ ബാങ്കില്‍ നിന്ന് നാല് വര്‍ഷം മുമ്പ് 12 ലക്ഷം രൂപ കണ്ണന്‍ ലോണെടുത്തത് പലിശയടക്കം 2026 മാര്‍ച്ച് 26 വരെയുള്ള കണക്ക് പ്രകാരം 19,39,986 രൂപയായി. ബാങ്ക് അദാലത്ത് തിയ്യതി നേരത്തെ അറിയിച്ചതിനാല്‍ രണ്ട് കുടുംബത്തോടൊപ്പം ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയായ സുഹൃത്ത് ഇസ്ഹാഖ് ബാങ്കിലെത്തുകയും സിദ്ദീഖും ഉദ്യോഗസ്ഥരും സംസാരിച്ച് പ്രത്യേക സാഹചര്യം പരിഗണിച്ച് പരമാവധി ഇളവ് നല്‍കുകയും മാര്‍ച്ച് 9ന് 10 ലക്ഷം രൂപയും മാര്‍ച്ച് 25 ന് മുമ്പായി ബാക്കി 446,000 രൂപയും നല്‍കണമെന്ന കരാറിലെത്തി. അത് പ്രകാരം ആദ്യ ഘഡു മാര്‍ച്ച് 9 നും പിന്നീട് രണ്ട് ഘഡുക്കളായി തുക കൊടുത്ത് തീര്‍ക്കുകയും ചെയ്തു. ഇതോടെ വര്‍ഷങ്ങളായി ആ രണ്ട് കുടുംബങ്ങളും അനുഭവിച്ച വേദനക്ക് അറുതിയായി.

    2009 മുതല്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്തുള്ള സിദ്ദീഖ് റിയാദ് കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹിയായും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹിയായും സ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അതിന് ശേഷവും മുസ്ലീം ലീഗ്, കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും ഏല്‍പ്പിച്ച പ്രവാസികളടക്കമുള്ളവരുടെ സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ഇടപെട്ട് പരിഹരിച്ചിട്ടും സ്വന്തം നാട്ടുകാരായ ഈ രണ്ട് കുടുംബത്തിന്റെ വിഷയം നിരവധി തവണ പല നേതാക്കളെയും സിദ്ദീഖ് ബന്ധപ്പെട്ടു. കിട്ടിയ തുക ബാങ്കിലടക്കാനായിരുന്നു പല നേതാക്കളും നിര്‍ദ്ദേശിച്ചത്. അനുകൂലമായ ഒരു തീരുമാനമില്ലാതെ ആ തുക അടച്ചാല്‍ പലിശയിലേക്ക് പോകുമെന്നതിനാല്‍ കാത്തിരിക്കുകയായിരുന്നു.
    ആറ് ബാങ്ക് എക്കൗണ്ടുകളിലായി 28,77,809 രൂപയുടെ ബാങ്ക് ലോണുകളില്‍ 10,28,794 രൂപ ഇളവ് കഴിച്ച ശേഷം 18,49,015 രുപ അടച്ച് ബാധ്യതകള്‍ വീട്ടി. മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള കേരളബാങ്കിലെ 233,135 രൂപ ഉള്‍പ്പെടെ
    മറ്റു ബാങ്കുകളില്‍ 862,112 രൂപ ഇനിയും ബാധ്യതയുണ്ട്. കണ്ണന്റെ കുടുംബത്തിനുള്ള വീട് പണിയും സ്ഥിരമായ ഒരു വരുമാനമാര്‍ഗ്ഗവും പൂര്‍ത്തിയാക്കണം. ഐഡിയല്‍ മുജീബിന്റെ മേല്‍നോട്ടത്തില്‍ വീട് പണിയുടെ കാര്യങ്ങള്‍ക്ക് രൂപം നല്‍കുന്നുണ്ട്. ജപ്തി നടപടികള്‍ക്കുള്ള സമയം കഴിഞ്ഞിട്ടും ഞങ്ങളുടെ വാക്ക് വിശ്വസിച്ച് നടപടികള്‍ നിര്‍ത്തിവെച്ച നിലമ്പൂര്‍ കോഓപ്പറേറ്റീവ് ബാങ്ക് മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും ഈ വിഷയത്തില്‍ ബാങ്കുമായി നിരന്തരം ബന്ധപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഫല്‍ പാറക്കുളം, മുമ്പ് രൂപീകരിച്ച സമിതി ചെയര്‍മാന്‍ സുരേന്ദ്രന്‍, കണ്‍വീനര്‍ യൂനുസ്, ട്രഷറര്‍ സന്തോഷ് എന്നിവര്‍ അന്ന് നല്‍കിയ പിന്തുണക്കും ഗള്‍ഫ് വോയേജര്‍, അല്‍ വഫ ഹൈപര്‍, മരിച്ച മുഹമ്മദ് ജാബിറിന്റെ കുടുംബം, സിറ്റി ഫ്‌ളവര്‍, യൂസുഫ് പെരിന്തല്‍മണ്ണ, ഇര്‍ഷാദ് ഇല്ലിക്കല്‍, നവാസ് ഓപ്പീസ്, ഡൈന ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ സദ്‌വ, ഹിറ പബ്ലിക് സ്‌കൂള്‍, ഡോ. ജസീല്‍ ആലക്കാടന്‍, അസ്ലം പാലത്ത്, സിറാജ് പിഎംകെ, യുനുസ് ബാബു തുടങ്ങിയവര്‍ സഹായവുമായി രംഗത്തെത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi Usman
    Latest News
    കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ ഡ്രോണ്‍ ആക്രമണം: റഡാര്‍ സംവിധാനം തകര്‍ന്നു
    28/03/2026
    നാറ്റോക്കുള്ള സഹായം അമേരിക്ക പുനഃപരിശോധിക്കുമെന്ന് ട്രംപ്
    28/03/2026
    പൊന്നാനി, തവനൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
    28/03/2026
    സുഹൃത്ത് നിഷാന്തിനെ സഹായിക്കാന്‍ ലോണെടുത്ത് നല്‍കി ഉസ്മാന്‍; ജപ്തി നടപടികള്‍ തീര്‍പ്പാക്കി സുമനസ്സുകള്‍
    28/03/2026
    ഒമാനിൽ ഒഴുക്കിൽ പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു
    28/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.