Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ലേബര്‍ ക്യാമ്പില്‍ സാന്ത്വനമായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍
    • പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ
    • പ്രയാസത്തിലും പ്രതിബദ്ധതയോടെ ദുബൈ കെഎംസിസി തൃശൂർ ജില്ല
    • ഇറാന്‍ ആക്രമണം: വ്യാജ എ.ഐ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത രണ്ടു ഇന്ത്യക്കാര്‍ അടക്കം 10 പ്രവാസികള്‍ അറസ്റ്റില്‍
    • ലെബനോനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 ജീവനക്കാര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ലഹരി ഉപയോഗ കേസുകളിലെ പ്രതികളെ നാടുകടത്തില്ല; ഭേദഗതിയുമായി യു.എ.ഇ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/09/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – മയക്കുമരുന്ന് ഉപയോഗ കേസുകളിലെ പ്രതികളെ നാടുകടത്തുന്ന നിയമത്തിൽ ഭേദഗതി വരുത്തി യു.എ.ഇ. മയക്കുമരുന്ന് ഉപയോഗ കേസുകളിലെ പ്രതികളെ നാടുകടത്തുന്ന നിയമം ജഡ്ജിമാരുടെ വിവേചനധികാര പരിധിയില്‍ ഉള്‍പ്പെടുത്തിയതായി നിയമ വിദഗ്ധന്‍ വ്യക്തമാക്കി.

    ലഹരി ഉപയോഗിച്ച് പിടിക്കപ്പെടുന്ന പ്രതിയുടെ പശ്ചാത്തലം പരിശോധിച്ചു മാത്രമേ ഇനി നാടുകടത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു എന്ന് നിയമ ഉപദേഷ്ടാവ് അലാ നസര്‍ വ്യക്തമാക്കി. പ്രതി രാജ്യത്ത് സ്ഥിരതാമസമാക്കിയ ആളാണോ എന്നും സ്ഥിരമായ ജോലിയും നിയമാനുസൃത വരുമാനവും ഉണ്ടോ എന്നും കോടതി പരിശോധിക്കും. പ്രതിക്ക് മുന്‍ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊതു സുരക്ഷക്ക് ഭീഷണിയാകില്ല എന്നും കണ്ടെത്തിയാൽ കോടതി നാടുകടത്തൽ ശിക്ഷ ഒഴിവാക്കും. പകരം പ്രാഥമിക ശിക്ഷ നൽകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നാടുകടത്തുന്നത് വഴി പ്രതിയുടെ വരുമാനമാർഗം തടസപ്പെടുകയും കുടുംബജീവിതത്തെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാനായാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്.
    എന്നാൽ പ്രതിയെ നാടുകടത്തുന്ന കാര്യത്തിൽ പബ്ലിക് പ്രോസിക്യൂഷനും പ്രത്യേക അധികാരങ്ങൾ പുതിയ ഭേദഗതിയിൽ നൽകിയിട്ടുണ്ട്. വിചാരണ കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ പ്രതിയെ നാടുകടത്താൻ പബ്ലിക് പ്രോസിക്യൂഷന് സാധിക്കും. ഇതിനായി അഡ്മിനിസ്‌ട്രേറ്റീവ് അധികാരം ഉപയോഗികമെന്നും ഭേദഗതിയിൽ പറയുന്നു.

    കുറ്റം തെളിയിക്കപ്പെട്ട ശേഷം രാജ്യത്ത് താമസിക്കുന്നത് ഉറപ്പാണെന്ന് പ്രതികള്‍ കരുതരുത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നത് ഉപജീവനമാര്‍ഗ നഷ്ടമടക്കം നിരവധി പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രവാസികള്‍ മനസ്സിലാക്കണമെന്ന് അലാ നാസര്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Deportation drug case Gulf news UAE
    Latest News
    ലേബര്‍ ക്യാമ്പില്‍ സാന്ത്വനമായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍
    14/03/2026
    പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ
    14/03/2026
    പ്രയാസത്തിലും പ്രതിബദ്ധതയോടെ ദുബൈ കെഎംസിസി തൃശൂർ ജില്ല
    14/03/2026
    ഇറാന്‍ ആക്രമണം: വ്യാജ എ.ഐ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത രണ്ടു ഇന്ത്യക്കാര്‍ അടക്കം 10 പ്രവാസികള്‍ അറസ്റ്റില്‍
    14/03/2026
    ലെബനോനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 ജീവനക്കാര്‍ കൊല്ലപ്പെട്ടു
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.