Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 27
    Breaking:
    • സൗദി-ഇറാൻ വിദേശമന്ത്രിമാർ ചർച്ച നടത്തി
    • ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു
    • ഇറാനിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിക്കുന്നത് മൂന്ന് ദിവസം മാത്രം, യുദ്ധം ഉടന്‍ അവസാനിക്കുമെന്നും ട്രംപ്
    • ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ഇറാന്‍ എണ്ണ ടാങ്കര്‍ അമേരിക്കന്‍ നാവിക സേന പിടിച്ചെടുത്തു
    • പ്രമുഖ വ്യവസായിയും ‘ടെക്‌സ്‌റ്റൈൽ കിംഗു’മായ വസു ഷറോഫ് ദുബായിൽ അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യുഎഇ ദേശീയ ദിനം; ആഘോഷങ്ങളിൽ 11 കാര്യങ്ങൾക്ക് നിരോധനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/11/2025 UAE Gulf Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    uae flag
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– 54-ാമത് യുഎഇ ദേശീയ ദിനമായ “ഈദ് അൽ ഇത്തിഹാദ്’ ആഘോഷിക്കാൻ രാജ്യം ഒരുങ്ങുന്നതിനിടെ ആഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മാർഗരേഖകൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പൊതു ആഘോഷങ്ങൾ റോഡ് സുരക്ഷക്ക് ഭീഷണിയാകുകയോ പൊതുക്രമം തകർക്കുകയോ ചെയ്യരുതെന്ന് അധികൃതർ പറഞ്ഞു. അനധികൃതമായ കൂട്ടായ്മകൾ രൂപീകരിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക, പൊതു റോഡുകൾ തടയുക, സ്റ്റണ്ട് ഡ്രൈവിംഗ്, ജനലിലൂടെയോ സൺറൂഫിലൂടെയോ പുറത്തേക്ക് ചാരിയേക്കൽ, വാഹനങ്ങളിൽ അനുവദനീയമായതിലും അധികം ആളുകളെ കയറ്റൽ എന്നിവക്ക് നിരോധനമുണ്ട്. വാഹനങ്ങളുടെ വിൻഡോകൾ മറയ്ക്കുകയോ ലൈസൻസ് പ്ലേറ്റുകൾ മറച്ചുവെക്കുകയോ അമിതമായ ശബ്ദമുണ്ടാക്കുകയോ ചെയ്യരുത്. ദേശീയദിനവുമായി ബന്ധമില്ലാത്ത ഷാളുകൾ ധരിക്കുന്നതിനും യുഎഇയുടെ പതാകയല്ലാതെ മറ്റ് പതാകകൾ ഉയർത്തുന്നതിനും വിലക്കുണ്ട്. വാഹനങ്ങളിൽ സ്‌പ്രേ പെയിന്റ് ഉപയോഗിക്കുന്നതും ഈദ് അൽ ഇത്തിഹാദുമായി ബന്ധമില്ലാത്ത സംഗീതം ഉച്ചത്തിൽ വെക്കുന്നതും നിയമലംഘനമാണ്.

    നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കലും പിഴ ചുമത്തലും ഉൾപ്പെടെയുള്ള കർശനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനങ്ങളിൽ ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് സ്റ്റിക്കറുകൾ ഉപയോഗിക്കാനും ദേശീയ ദിനം ആഘോഷിക്കുന്നതിനായി യുഎഇ പതാക ഉയർത്താനും താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പതാക പ്രദർശിപ്പിക്കേണ്ട നിയമങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ഈദ് അൽ ഇത്തിഹാദ് സമയത്ത് ദേശീയത പ്രകടിപ്പിക്കാനുള്ള ഏറ്റവും അർഥവത്തായ മാർഗങ്ങളിലൊന്നാണ് യുഎഇ പതാക ഉയർത്തുന്നതെന്നും എന്നാൽ ഇത് ശരിയായ രീതിയിലും ബഹുമാനത്തോടെയും ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf UAE UAE National Day
    Latest News
    സൗദി-ഇറാൻ വിദേശമന്ത്രിമാർ ചർച്ച നടത്തി
    27/04/2026
    ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു
    27/04/2026
    ഇറാനിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിക്കുന്നത് മൂന്ന് ദിവസം മാത്രം, യുദ്ധം ഉടന്‍ അവസാനിക്കുമെന്നും ട്രംപ്
    27/04/2026
    ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ഇറാന്‍ എണ്ണ ടാങ്കര്‍ അമേരിക്കന്‍ നാവിക സേന പിടിച്ചെടുത്തു
    27/04/2026
    പ്രമുഖ വ്യവസായിയും ‘ടെക്‌സ്‌റ്റൈൽ കിംഗു’മായ വസു ഷറോഫ് ദുബായിൽ അന്തരിച്ചു
    27/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.