ദുബൈ – യുഎഇയിൽ സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ. ഇന്ന് 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 503.50 ദിർഹമാണ്. അതേ സമയം 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വില ഗ്രാമിന് 466.25 ദിർഹമായും ഉയർന്നു. 447 ദിർഹമാണ് ഒരു ഗ്രാം 21 കാരറ്റ് സ്വർണ്ണത്തിന്. 383.25 ദിർഹം നൽകിയാലേ ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണം ലഭിക്കൂ. സ്വർണ വില ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്.
രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. സെൻട്രൽ ബാങ്ക് ഡിമാൻഡ്, ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, ശക്തമായ ഇ.ടി.എഫ് നിക്ഷേപം എന്നിവ കാരണം ഈ വർഷം ഏകദേശം 40 ശതമാനം സ്വർണ്ണ വില ഉയർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group