അബുദാബി– യുഎഇയിൽ ഈ വർഷത്തെ പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി ദിനങ്ങൾ പ്രഖ്യാപിച്ച് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കുംസ്വകാര്യ മേഖലയ്ക്കുമുള്ള അവധി ദിനങ്ങളാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പ്രഖ്യാപിച്ചത്. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 22 വരെ നാല് ദിവസമാണ് അവധി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെ മൂന്ന് ദിവസമാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള അവധി. എന്നാൽ റമസാൻ 30 പൂർത്തിയാകുകയാണെങ്കിൽ മാർച്ച് 22 വരെയായിരിക്കും അവധി ലഭിക്കുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



