Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 28
    Breaking:
    • നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ, നിർണായക നീക്കം നടന്നതായി കാന്തപുരം
    • സിറ്റി ഫ്ലവര്‍ നജ്റാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ജൂലായ്‌ 30 ന് അല്‍ അസ്സാം മാളില്‍ ഉദ്ഘാടനം ചെയ്യും
    • യുദ്ധത്തിനിടെ 23 മുതിർന്ന നേതാക്കളെ വധിക്കാനുള്ള പദ്ധതികൾ വിഫലമാക്കിയതായി ഇറാൻ
    • യുവതിക്ക് നേരെ ലൈംഗികാതിക്രമം: ബംഗ്ലാദേശുകാരൻ അസീറിൽ അറസ്റ്റിൽ
    • മേഖലയില്‍ സുരക്ഷയും സമാധാനവും കൈവരിക്കാന്‍ ഫലസ്തീന്‍ ജനതക്ക് നീതി ഉറപ്പാക്കണമെന്ന് സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    ശമ്പളമായി ലഭിച്ച 3 കോടിയോളം രൂപ തിരിച്ചടക്കണമെന്ന കമ്പനിയുടെ പരാതി തള്ളി യു.എ.ഇ കോടതി; ജീവനക്കാരിക്ക് ആശ്വാസം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/07/2025 UAE Gulf Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദബി– അനധികൃതമായി ശമ്പളം സ്വീകരിച്ചു എന്ന പേരിൽ ജീവനക്കാരിക്കെതിരെ കമ്പനി കൊടുത്ത പരാതിയിൽ വിധിയുമായി അബൂദബി കാസേഷൻ കോടതി. 18 മാസത്തെ തർക്കത്തിനിടെയാണ് വനിതാ ജീവനക്കാരി നൽകിയ ഹരജിയിൽ ശമ്പളത്തിൽ നിന്ന് 1.33 മില്യൺ ദിർഹം (ഏകദേശം 3 കോടിയോളം രൂപ) തിരികെ നൽകണമെന്ന മുൻ ലേബർ കോടതി വിധി അബുദാബിയിലെ കാസേഷൻ കോടതി ഭാഗികമായി റദ്ദാക്കിയത്.

    2014 ഫെബ്രുവരി മുതൽ കമ്പനിയുമായി തുറന്ന കരാർ പ്രകാരം ജോലി ചെയ്തിരുന്ന ഇവർക്ക് മാസം 95,630 ദിർഹം ആയിരുന്നു മൊത്തം വേതനം. 2024 ഒക്ടോബർ 23-ന് തന്നെ നിയമവിരുദ്ധമായി പിരിച്ചുവിട്ടുവെന്ന ആരോപണവുമായി ഇവർ തൊഴിലുടമക്കെതിരെ ലേബർ കോടതിയിൽ കേസ് നൽകിയിരുന്നു. ശമ്പള കുടിശ്ശിക, കാരണം കൂടാതെ പുറത്താക്കലിനുള്ള നഷ്ടപരിഹാരം, നോട്ടീസ് പീരിയഡ് വേതനം, ഗ്രാറ്റ്യുട്ടി, അവധി വേതനം, നഷ്ടപരിഹാര തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഇവർ കോടതിയിൽ ഉന്നയിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇതിനിടെ കമ്പനിയും കോടതിയിൽ വലിയ ആരോപണങ്ങളുമായി രംഗത്തെത്തി. 18 മാസം ജോലിയിൽ ഹാജരാകാതിരുന്ന കാലത്ത് കമ്പനിയിൽ നിന്നും ശമ്പളമായി ലഭിച്ച 1.33 മില്ല്യൺ ദിർഹം തിരിച്ചടയ്‌ക്കണം എന്നായിരുന്നു അവരുടെ ആവശ്യം.

    2025 മാർച്ച് 10-ന് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കമ്പനിക്ക് അനുകൂലമായ വിധിയാണ് നൽകിയത്. ഏപ്രിൽ 29-ന് കീഴ്ക്കോടതി അതേ നിലപാട് തുടരുകയും ചെയ്തു. എന്നാല്‍ ഉത്തരവിന് എതിരെ ജീവനക്കാരി കാസേഷൻ കോടതിയെ സമീപിച്ചു.

    തുടർന്ന് കാസേഷൻ കോടതിയുടെ നിരീക്ഷണത്തിൽ ഇവരുടെ അവധി സർക്കാർ അംഗീകരിച്ച മെഡിക്കൽ ലീവായിരുന്ന എന്ന് സ്ഥിരീകരിച്ചു. വിദേശത്ത് രോഗിക്ക് കൂട്ടായി നിൽക്കാൻ വേണ്ടിയായിരുന്നു അവധി. അതിന്റെ ഔദ്യോഗിക രേഖകൾ സ്വീകരിച്ചിട്ടുണ്ടെന്നും, തൊഴിൽദാതാവായ കമ്പനി തുടർച്ചയായി 18 മാസം ശമ്പളം നൽകുകയും അതിനെ എതിർത്ത് ഒരിക്കൽ പോലും പരാതിപ്പെടാതിരിക്കുകയും ചെയ്തത് അവധിക്ക് അനുമതി നൽകിയതിന്റെ തെളിവാണ് എന്നായിരുന്നു കാസേഷൻ കോടതിയുടെ നിരീക്ഷണം.

    കീഴ്‌ക്കോടതികൾ വാദം കേൾക്കുന്നതിലും വിധി നടപ്പാക്കുന്നതിലും ഗുരുതരമായ പിശകുകൾ കാസേഷൻ കോടതി കണ്ടെത്തി. ജീവനക്കാരി ശമ്പളം സ്വീകരിച്ചത് കമ്പനിയുടെ തന്നെ സംവിധാനങ്ങളുടെയും, നിയമങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് കീഴ്ക്കോടതിയുടെ വിധി കാസേഷൻ കോടതി റദ്ദാക്കിയത്. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയും അപ്പീൽ കോടതിയും ജീവനക്കാരിയുടെ സത്യസന്ധത പരിഗണിക്കുന്നതിൽ പരാജയപ്പെട്ടു, കാരണം അവർ അവധിയിൽ പോകുന്നതിന് മുമ്പ് അവരുടെ അവധി ഔദ്യോഗികമായി അറിയിക്കുകയും രേഖകൾ നൽകുകയും ചെയ്തിരുന്നു എന്നും കാസേഷൻ കോടതി കണ്ടെത്തി. തുടർന്ന് ജീവനക്കാരിക്ക് അനുകൂലമായി കേസ് അവസാനിപ്പിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dhabi against employer Cassation court Dh1.33 million employee Gulf news UAE
    Latest News
    നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ, നിർണായക നീക്കം നടന്നതായി കാന്തപുരം
    28/07/2025
    സിറ്റി ഫ്ലവര്‍ നജ്റാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ജൂലായ്‌ 30 ന് അല്‍ അസ്സാം മാളില്‍ ഉദ്ഘാടനം ചെയ്യും
    28/07/2025
    യുദ്ധത്തിനിടെ 23 മുതിർന്ന നേതാക്കളെ വധിക്കാനുള്ള പദ്ധതികൾ വിഫലമാക്കിയതായി ഇറാൻ
    28/07/2025
    യുവതിക്ക് നേരെ ലൈംഗികാതിക്രമം: ബംഗ്ലാദേശുകാരൻ അസീറിൽ അറസ്റ്റിൽ
    28/07/2025
    മേഖലയില്‍ സുരക്ഷയും സമാധാനവും കൈവരിക്കാന്‍ ഫലസ്തീന്‍ ജനതക്ക് നീതി ഉറപ്പാക്കണമെന്ന് സൗദി അറേബ്യ
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version