അബുദാബി – യു.എ.ഇ വ്യോമാതിര്‍ത്തിയിലുടനീളം വ്യോമഗതാഗതം സാധാരണ നിലയിലായതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക സുരക്ഷാ സംഭവവികാസങ്ങള്‍ക്കിടയില്‍, വിമാനങ്ങളുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും യു.എ.ഇയുടെ ഭൂപ്രദേശം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള അസാധാരണമായ മുന്‍കരുതല്‍ നടപടിയായി യു.എ.ഇ അധികൃതര്‍ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി നേരത്തെ താല്‍ക്കാലികമായി അടച്ചിരുന്നു. സുരക്ഷയും പ്രവര്‍ത്തനപരമായ അപകടസാധ്യതകളും സമഗ്രമായി വിലയിരുത്തിയതിനെ തുടര്‍ന്നാണ് വ്യോമാതിര്‍ത്തി അടക്കാനുള്ള തീരുമാനം എടുത്തതെന്ന് അതോറിറ്റി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



