ദുബായ്: തിരുവനന്തപുരം തോന്നക്കൽ വേങ്ങോട് സ്വദേശി ഷമീജ മൻസിലിൽ എ.വി.താജുദ്ദീൻ (57) ദുബായിൽ മരണപ്പെട്ടു. താമസ സ്ഥലത്തു കുഴഞ്ഞുവീണ് അബോധാവസ്ഥയിലായതിനെ തുടർന്ന് ഒരാഴ്ചയായി ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ ദുബായ് ടാക്സിയിലായിരുന്നു ജോലി.
പിന്നീട് സ്വകാര്യ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. വേങ്ങോട് പ്രവാസി കൂട്ടായ്മ അംഗമാണ്. ഭാര്യ ഷാമില. മക്കൾ ഷമീജ, സിറാജ്. നിയമനടപടികൾ പൂർത്തിയാക്കി മുതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് വേങ്ങോട് പ്രവാസികൂട്ടായ്മ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group