Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 1
    Breaking:
    • ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
    • ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
    • ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് സൈനികനും കുടുംബവും കൊല്ലപ്പെട്ടു; സംഘർഷം രൂക്ഷം
    • ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണം; ഇറാനെതിരെ യുഎന്നിൽ ആഞ്ഞടിച്ച് യുഎഇ
    • വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർധന: വില വർധനവിനെ ന്യായീകരിച്ച് സുരേഷ് ഗോപി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണം; ഇറാനെതിരെ യുഎന്നിൽ ആഞ്ഞടിച്ച് യുഎഇ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/05/2026 UAE Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്– ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ അടിയന്തരമായി തുറന്നുനൽകണമെന്ന് യുഎഇ. രാജ്യാന്തര സമുദ്ര ഗതാഗതത്തിൽ നിയമവിരുദ്ധമായി ഇടപെടുന്ന ഇറാനെ ഇതിന് പൂർണ്ണ ഉത്തരവാദിയാക്കണമെന്ന് യുഎഇ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭയോടും അഭ്യർത്ഥിച്ചു. ബഹ്‌റൈന്റെ അധ്യക്ഷതയിൽ സമുദ്ര സുരക്ഷയെക്കുറിച്ച് നടന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ ഉന്നതതല ചർച്ചയിൽ സംസാരിക്കവെ യുഎഇ വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ഖലീഫ ഷഹീൻ അൽ മരാറാണ് ഈ ആവശ്യം ഉന്നയിച്ചത്. ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ഇടപെടലുകൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    ഗൾഫ് രാജ്യങ്ങൾക്കും ജോർദാനുമെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളും കപ്പൽ ഗതാഗതം മനഃപൂർവം തടസ്സപ്പെടുത്തുന്നതും സമുദ്ര സുരക്ഷാ ഭീഷണിയായി കൗൺസിൽ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. ഈ സുപ്രധാന ജലപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ഏതൊരു ശ്രമത്തെയും അപലപിക്കുന്ന സുരക്ഷാ കൗൺസിലിന്റെ 2817-ാം നമ്പർ പ്രമേയം അദ്ദേഹം എടുത്തുപറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കടലിടുക്ക് തുറന്നുനൽകാൻ ഇറാൻ തയ്യാറാകണമെന്നത് ലോകരാഷ്ട്രങ്ങളുടെ പൊതുവായ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ സമ്മർദ്ദത്തിനുള്ള ആയുധമായി ഉപയോഗിക്കാൻ ഇറാനെ അനുവദിക്കുന്നത് ആഗോള സ്ഥിരതയെയും വ്യാപാരത്തെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് നിയമവിരുദ്ധമായി ഫീസ് ഈടാക്കുക, കപ്പലുകൾക്ക് നേരെ ആക്രമണ ഭീഷണി മുഴക്കുക, കടലിൽ മൈനുകൾ സ്ഥാപിക്കുക തുടങ്ങിയ ലംഘനങ്ങളാണ് ഇറാൻ നടത്തുന്നതെന്ന് യുഎഇ കുറ്റപ്പെടുത്തി. ഇത്തരം നടപടികൾ വഴി അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഇറാൻ, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. കടലിടുക്ക് അടച്ചുപൂട്ടുന്നത് ഊർജ്ജ സുരക്ഷയെയും ആഗോള വിതരണ ശൃംഖലയെയും ബാധിക്കും. ഇത് വികസ്വര രാജ്യങ്ങളിലെ ഭക്ഷണസാധനങ്ങളുടെയും വളത്തിന്റെയും ലഭ്യതയെപ്പോലും തകിടം മറിക്കുമെന്നും ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് വലിയ ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hormuz Iran UAE
    Latest News
    ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
    01/05/2026
    ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
    01/05/2026
    ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് സൈനികനും കുടുംബവും കൊല്ലപ്പെട്ടു; സംഘർഷം രൂക്ഷം
    01/05/2026
    ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണം; ഇറാനെതിരെ യുഎന്നിൽ ആഞ്ഞടിച്ച് യുഎഇ
    01/05/2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർധന: വില വർധനവിനെ ന്യായീകരിച്ച് സുരേഷ് ഗോപി
    01/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.