ദുബായ് : മണ്ഡലത്തിൽ നിന്ന് വിജയിച്ച യുവജന ക്ഷേമകാര്യ മന്ത്രി ഓ ജെ ജനീഷിന്റെയും, യു.ഡി എഫ് 102 സീറ്റ് നേടി വി ഡി സതീശന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്നതിന്റെയും വിജയാഘോഷം ടീം യുഡിഎഫ് ദുബായ് കൊടുങ്ങല്ലൂർ മണ്ഡലം സംഘടിപ്പിച്ചു. ദുബായ് ഇൻകാസ് വർക്കിംഗ് പ്രസിഡന്റ് ബി പവിത്രൻ ഉദ്ഘാടനം ചെയ്തു. കെഎംസിസി കൊടുങ്ങലൂർ മണ്ഡലം പ്രസിഡന്റ് അസ്കർ പുത്തൻചിറ അധ്യക്ഷത വഹിച്ചു. യു എ ഇ ഇൻകാസ് സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ഷാർജ കെഎംസിസി സെക്രട്ടറി കെ എസ് ഷാനവാസ് എന്നിവർ മുഖ്യാതിഥിയായി.
ഇൻകാസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സെക്രട്ടറി ആഷിഫ് വി എ, കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, വൈസ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ, ജില്ലാ സെക്രട്ടറിമാരായ സത്താർ മാമ്പ്ര,നൗഷാദ് ടാസ് സാഹിത്യകാരിയും അധ്യാപികയുമായ ഡോ മഞ്ജുള. തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രവർത്തകർ കേക്കുമുറിച്ചും, ത്രിവർണ ബിസ്ക്കറ്റുകൾ വിതരണം ചെയ്തും സന്തോഷം പങ്കിട്ടു.ദുബായ് ഇൻകാസ് സെക്രട്ടറി അരീഷ് അബൂബക്കർ സ്വാഗതവും, ട്രഷറർ മിസ്ബാ യൂനസ് നന്ദിയും പറഞ്ഞു. ഇൻകാസ് കെഎംസിസി മണ്ഡലം ഭാരവാഹികളായ അഷ്റഫ് മാള, സുരേഷ് ബാബു, ഹംസു ചിരട്ടകുന്ന്, ബഷീർ താഹ, ഇബ്രാഹിം കടലായി, അനീഷ് അബ്ദുൽ ഖാദർ, ഗഫൂർ വെള്ളാങ്കല്ലൂർ, ഷമീർ, സ്റ്റോബി ജോർജ് എന്നിവർ നേതൃത്വം നൽകി.



