ദുബായ്: ബോളിവുഡ് താരം ഷാരുഖ് ഖാൻ ഈ വാരാന്ത്യത്തിൽ ദുബായ് ഗ്ലോബൽ വില്ലേജിലെത്തും. ജനുവരി 26ന് ഞായറാഴ്ച രാത്രി 8.30 ന് പ്രധാന വേദിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ ഷാരൂഖ് പങ്കെടുക്കും. നിലവിൽ ദുബായ് ടൂറിസം ബ്രാൻഡ് അംബാസഡർ കൂടിയാണ് താരം. മാസങ്ങൾക്ക് മുമ്പ്, തന്‍റെ മകന്‍റെ ബ്രാൻഡായ ‘ടിയാവോൾ’ ലോഞ്ച് ചെയ്യുന്നതിന്‍റെ ഭാഗമായി ഷാരൂഖ് ഖാൻ ദുബായിൽ ഒരു പാർട്ടി നടത്തിയിരുന്നു.
ഡിജെ ബ്ലിസ്, ജാക്ക് സ്ലീമാൻ, ഡിജെ എജെ, സാർടെക് തുടങ്ങിയ താരങ്ങൾക്കൊപ്പം ദുബായിലെ സ്കൈ 2.0 വിലാണ് ബിഗ് ബാഷ് നടന്നത്. ‘ജലേബി ബേബി’ എന്ന ജനപ്രിയ ഗാനം പുറത്തിറക്കിയ കനേഡിയൻ റാപ്പറും ഗായകനുമായ ടെഷറിന്‍റെ പ്രകടനവും അരങ്ങേറിയിരുന്നു.ഗ്ലോബൽ വില്ലേജിന്‍റെ സീസൺ 29 ന്‍റെ വേദിയിൽ നിരവധി സെലിബ്രിറ്റികൾ ഇതിനകം എത്തിയിട്ടുണ്ട്. പുതിയ സീസണിന്‍റെ തുടക്കത്തിൽ ഒക്ടോബർ മാസത്തിൽ ഇന്ത്യൻ സിനിമയായ ലക്കി ഭാസ്‌കറിലെ താരങ്ങളായ ദുൽഖർ സൽമാനും മീനാക്ഷി ചൗധരിയും ആഗോള ഗ്രാമത്തിലെത്തിയിരുന്നു.