Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 4
    Breaking:
    • 100 തൊട്ട് യുഡിഎഫ്; ക്യാമ്പുകളിൽ ആഘോഷം തുടങ്ങി
    • ശോഭ സുരേന്ദ്രനെ പിന്നിലാക്കി രമേഷ് പിഷാരടി
    • “വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ”; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
    • ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾക്ക് യുഎസ് അകമ്പടി സേവിക്കും; ‘ഓപ്പറേഷൻ പ്രോജക്റ്റ് ഫ്രീഡം’ ഇന്ന് മുതൽ
    • ഭരണത്തുടർച്ചയുടെ പത്താം വർഷം കേരളത്തിൽ എൽഡിഎഫിന് വൻ തിരിച്ചടി; അടിപതറി ഇടതുകോട്ടകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    കവിതയുമായി താരതമ്യം ചെയ്യുമ്പോൾ നോവൽ എഴുതുന്നത് ദുഷ്‌കരമാണെന്ന് ഋത്വിക് സിങ് റാത്തോഡ്

    ഷാർജ അന്തർദേശിയ പുസ്തക മേളയിൽ 'ഋത്വിക് സിങ് റാത്തോഡ്: പോയട്രി ഓഫ് ഹീലിങ്ങ്, ഹാർട്ട് ബ്രേക്ക് ആൻഡ് ഹോപ്പ് എന്ന പേരിൽ ശ്രോതാക്കളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ19/11/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഋത്വിക് സിങ് റാത്തോഡ് വായനക്കാരുമായി സംവദിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ– എഴുത്തിലൂടെ വായനക്കാരിലേക്ക് വിശ്വാസവും പ്രതീക്ഷയും നിറക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് കവിയും എഴുത്തുകാരനും കോൺടെന്‍റ് ക്രിയേറ്ററുമായ ഋത്വിക് സിങ് റാത്തോഡ്. മറ്റുള്ളവർ നമ്മെക്കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കാതെ സ്വയം സ്നേഹിക്കുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

    ഷാർജ അന്തർദേശിയ പുസ്തക മേളയിൽ ‘ഋത്വിക് സിങ് റാത്തോഡ്: പോയട്രി ഓഫ് ഹീലിങ്ങ്, ഹാർട്ട് ബ്രേക്ക് ആൻഡ് ഹോപ്പ് എന്ന പേരിൽ ശ്രോതാക്കളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം സന്തോഷം കണ്ടെത്തുക എന്നത് ജീവിതത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറേണ്ടതുണ്ട്. ഈ ജീവിത തത്വം വായനക്കാരിലേക്ക് എത്തിക്കാനാണ് താൻ എഴുതുന്നതെന്ന് ഋത്വിക് സിങ് റാത്തോഡ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അംഗീകാരങ്ങളും തന്‍റെ പുസ്തകങ്ങളുടെ വിൽപനയും പ്രധാനമാണെന്ന് റാത്തോഡ് പറഞ്ഞു. പുസ്തകം കൂടുതൽ വിറ്റഴിക്കപ്പെടുമ്പോൾ കൂടുതൽ പേരിലേക്ക് തന്‍റെ ആശയങ്ങൾ എത്തുകയും കൂടുതൽ പേരിൽ നിന്ന് പ്രതികരണം ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുത്ത് തുടങ്ങിയതാണ്. സ്വയം മനസിലാക്കാൻ കൂടുതൽ സഹായകരമാണെന്ന് തോന്നിയപ്പോൾ എഴുത്തിനെ ഗൗരവത്തോടെ കാണാൻ തുടങ്ങി. ആദ്യ കാലങ്ങളിൽ കവിതകളോടായിരുന്നു കൂടുതൽ അഭിനിവേശം. കവിത എഴുതുന്നത് പോലെ എളുപ്പമല്ല പ്രസിദ്ധീകരിക്കുന്നത്. ആദ്യം എഴുതിയ രചനകൾ ആസ്വാദകർ സ്വീകരിച്ചതോടെയാണ് മുഴുവൻ സമയ എഴുത്തുകാരനാവാനുള്ള ആത്മവിശ്വാസം ലഭിച്ചത്.

    മൂന്ന് തലമുറയിലെ സ്ത്രീകളുടെ കഥ പറയുന്ന നോവൽ ഈ മാസം തന്നെ പുറത്തിറങ്ങുമെന്ന് ഋത്വിക് സിങ് റാത്തോഡ് അറിയിച്ചു. ഇതിൽ ഇന്ത്യയിലെ ജാതിവ്യവസ്ഥ ചർച്ച ചെയ്യുന്നുണ്ടെന്നും കഥാകാരൻ പറഞ്ഞു. കവിതയുമായി താരതമ്യം ചെയ്യുമ്പോൾ നോവൽ എഴുതുന്നത് ദുഷ്‌കരമാണെന്നും റാത്തോഡ് അഭിപ്രായപ്പെട്ടു. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള പുസ്തകങ്ങളിലൊന്ന് അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്‌മോൾ തിങ്സ്’ ആണെന്ന് ഋത്വിക് സിങ് റാത്തോഡ് പറഞ്ഞു. അവതാരകയും നടിയുമായ സാഹിത്യ രാജശേഖർ സംവാദത്തിൽ മോഡറേറ്ററായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Novel Ritwik Singh Rathore
    Latest News
    100 തൊട്ട് യുഡിഎഫ്; ക്യാമ്പുകളിൽ ആഘോഷം തുടങ്ങി
    04/05/2026
    ശോഭ സുരേന്ദ്രനെ പിന്നിലാക്കി രമേഷ് പിഷാരടി
    04/05/2026
    “വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ”; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
    04/05/2026
    ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾക്ക് യുഎസ് അകമ്പടി സേവിക്കും; ‘ഓപ്പറേഷൻ പ്രോജക്റ്റ് ഫ്രീഡം’ ഇന്ന് മുതൽ
    04/05/2026
    ഭരണത്തുടർച്ചയുടെ പത്താം വർഷം കേരളത്തിൽ എൽഡിഎഫിന് വൻ തിരിച്ചടി; അടിപതറി ഇടതുകോട്ടകൾ
    04/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.