തിരുവനന്തപുരം– കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ എൽഡിഎഫ് വൻ തകർച്ച നേരിടുന്നു. പത്തുവർഷത്തെ ഭരണത്തിന് വിരാമമിട്ട് യുഡിഎഫ് വലിയ മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം ദൃശ്യമാകുന്നത്. ആദ്യ ട്രെൻഡുകളിൽ യുഡിഎഫ് 90 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എൽഡിഎഫ് വെറും 46 സീറ്റുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഇടതുമുന്നണിയുടെ ഉറച്ച കോട്ടകളിൽ പോലും യുഡിഎഫ് വിള്ളലുണ്ടാക്കി എന്നത് ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



