Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 16
    Breaking:
    • യുഎഇയുടെ ചരിത്രം ഒപ്പിയെടുത്ത ക്യാമറക്കണ്ണുകൾ ഇനി ഓർമ്മ; പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല അന്തരിച്ചു
    • വിപുലമായ സൗകര്യങ്ങളുമായി ജിദ്ദ നാഷണൽ ഹോസ്പിറ്റൽ (ജെ.എൻ.എച്ച്) പ്രവർത്തനം തുടങ്ങി
    • 1967 ന് ശേഷം ആദ്യമായി വെസ്റ്റ് ബാങ്കില്‍ ഭൂമി രജിസ്‌ട്രേഷന്‍ ഇസ്രായില്‍ അംഗീകരിച്ചു
    • ഓർമ മുറിയാത്ത നോമ്പ് കാലം പ്രകാശനം ചെയ്തു
    • ടി 20 ലോകകപ്പ്; അടിച്ചൊതുക്കി ഇഷാൻ, പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യുഎഇയുടെ ചരിത്രം ഒപ്പിയെടുത്ത ക്യാമറക്കണ്ണുകൾ ഇനി ഓർമ്മ; പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/02/2026 UAE Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ വളർച്ചയും വികാസവും ലോകത്തിന് കാട്ടിക്കൊടുത്ത വിഖ്യാത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം. യുഎഇയുടെ ചരിത്ര നിമിഷങ്ങൾ ലെൻസിലാക്കിയ ദൃശ്യചരിത്രകാരന്റെ വിയോഗം പ്രവാസി സമൂഹത്തിന് വലിയ നൊമ്പരമായി.

    1971-ൽ യു.എ.ഇ എന്ന രാജ്യം രൂപീകൃതമായ വേളയിൽ, ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾ ഒന്നിച്ചുനിൽക്കുന്ന ആ ചരിത്രപ്രധാനമായ ചിത്രം പകർത്തിയത് രമേഷ് ശുക്ലയായിരുന്നു. ‘യൂണിയൻ ഹൗസി’ൽ നടന്ന ആ നിമിഷം ഇന്നും യു.എ.ഇയുടെ ദേശീയ പ്രതീകമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ മകൻ നീൽ ശുക്ല പിതാവിന്റെ വിയോഗവാർത്ത സ്ഥിരീകരിച്ചു. ആരോഗ്യം മോശമായിരുന്നപ്പോഴും ഫോട്ടോഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആവേശം അവസാന നിമിഷം വരെ തുടർന്നിരുന്നുവെന്ന് നീൽ അനുസ്മരിച്ചു. “അദ്ദേഹം എപ്പോഴും തന്റെ ക്യാമറയുമായി തിരക്കിലായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾക്കിടയിലും തന്റെ അഭിനിവേശം പിന്തുടരാൻ അദ്ദേഹം ഓടിനടന്നു. അത് അദ്ദേഹത്തിന്റെ ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു,” മകൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദുബായിലെ റാഷിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും ജോലിയിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. “മരിക്കുന്ന ദിവസം വരെ ജോലി ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആശുപത്രിയിൽ കിടക്കുമ്പോഴും തന്റെ പഴയ ചിത്രങ്ങൾ നോക്കാനും അവയെക്കുറിച്ച് എഴുതാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു,” നീൽ കൂട്ടിച്ചേർത്തു.

    ആശുപത്രിയിലെ നഴ്സുമാർക്കും ജീവനക്കാർക്കും തന്റെ ബിസിനസ് കാർഡുകൾ നൽകി അദ്ദേഹം സൗഹൃദം പങ്കുവെച്ചു. യുഎഇയുടെ 50 ദിർഹം നോട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഷെയ്ഖ് സായിദ് ഒപ്പിടുന്ന തന്റെ വിഖ്യാത ചിത്രത്തെക്കുറിച്ച് അഭിമാനത്തോടെ അദ്ദേഹം അവരോട് സംസാരിച്ചിരുന്നു.
    മണലാരണ്യത്തിൽ നിന്ന് ആധുനിക യുഎഇയിലേക്കുള്ള ദൂരം തന്റെ ലെൻസിലൂടെ രേഖപ്പെടുത്തിയ വ്യക്തിയായിരുന്നു ശുക്ല. രാജ്യത്തെ രൂപപ്പെടുത്തിയ ഭരണാധികാരികളുടെ നിശ്ചയദാർഢ്യവും ദീർഘവീക്ഷണവും വരുംതലമുറയ്ക്കായി അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ കാത്തുവെച്ചു. യുഎഇയുടെ സാംസ്കാരിക പൈതൃകത്തിന്റെ വലിയൊരു ഭാഗം കൂടിയാണ് ഇതോടെ വിടവാങ്ങുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ramesh Shukla UAE
    Latest News
    യുഎഇയുടെ ചരിത്രം ഒപ്പിയെടുത്ത ക്യാമറക്കണ്ണുകൾ ഇനി ഓർമ്മ; പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേഷ് ശുക്ല അന്തരിച്ചു
    16/02/2026
    വിപുലമായ സൗകര്യങ്ങളുമായി ജിദ്ദ നാഷണൽ ഹോസ്പിറ്റൽ (ജെ.എൻ.എച്ച്) പ്രവർത്തനം തുടങ്ങി
    16/02/2026
    1967 ന് ശേഷം ആദ്യമായി വെസ്റ്റ് ബാങ്കില്‍ ഭൂമി രജിസ്‌ട്രേഷന്‍ ഇസ്രായില്‍ അംഗീകരിച്ചു
    15/02/2026
    ഓർമ മുറിയാത്ത നോമ്പ് കാലം പ്രകാശനം ചെയ്തു
    15/02/2026
    ടി 20 ലോകകപ്പ്; അടിച്ചൊതുക്കി ഇഷാൻ, പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ
    15/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version