Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 16
    Breaking:
    • ഫിഫ ലോകകപ്പ്; തേരോട്ടം തുടരാൻ മെസ്സിയും സംഘവും, അരങ്ങേറ്റം കുറിക്കാൻ ജോർദാൻ
    • ഫിഫ ലോകകപ്പ്; എംബാപ്പെയുടെ ഫ്രാൻസും ഹാലണ്ടിന്റെ നോർവേയും ഇന്നിറങ്ങുന്നു
    • ബിജു പി. നീലീശ്വരത്തിന്റെ ‘മണൽത്തട്ട്’ പ്രകാശനം ചെയ്തു
    • ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ അക്കാഡമിക് എക്സലൻസ് അവാർഡ് സീസൺ 4 സംഘടിപ്പിച്ചു
    • അബൂദാബിയിലെ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ “പ്രൗഡ് ഓഫ് യു എ ഇ” സാംസ്‌കാരിക-സമൂഹ സംഗമൊരുക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അബൂദാബിയിലെ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ “പ്രൗഡ് ഓഫ് യു എ ഇ” സാംസ്‌കാരിക-സമൂഹ സംഗമൊരുക്കി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ16/06/2026 UAE Events Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    'പ്രൗഡ് ഓഫ്​ യു.എ.ഇ' സാംസ്‌കാരിക-സമൂഹ സംഗമത്തില്‍ സഹിഷ്ണുത, സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്​യാൻ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ സംസാരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: സഹവർത്തിത്വവും ദേശീയ ഐക്യബോധവും വളർത്തുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ പ്രശംസിച്ച് യു.എ.ഇ സഹിഷ്ണുത, സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്​യാൻ ബിന്‍ മുബാറക് ആല്‍ നഹ്​യാന്‍. “പ്രൗഡ് ഓഫ് ദ യു.എ.ഇ” എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച സാംസ്കാരിക-സാമൂഹിക പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെയും സംസ്കാരങ്ങളുടെയും ഇടയിൽ സമാധാനം, ധാരണ, സഹകരണം എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. യുഎഇ ഇവിടെ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന എല്ലാവർക്കും അവസരങ്ങളുടെയും ഐക്യത്തിന്റെയും സുരക്ഷയുടെയും പ്രത്യാശയുടെയും നാടായി തുടരുമെന്നും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സമൃദ്ധിയുടെയും ആഗോള മാതൃകയായി മുന്നേറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

    പരിപാടി സംഘടിപ്പിച്ച ഇന്ത്യൻ ഇസ്ലാമിക് സെന്ററിനെ അഭിനന്ദിച്ച അദ്ദേഹം, രാജ്യസേവനത്തിനും ഭാവി നിർമ്മാണത്തിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സഹകരണം അനിവാര്യമാണെന്ന് പറഞ്ഞു. എല്ലാവർക്കും സ്വന്തം പങ്ക് വഹിക്കാനും വികസനത്തിൽ സംഭാവന നൽകാനും കഴിയുന്ന ഒരു സമൂഹം നിർമ്മിക്കുന്നതിനുള്ള ശ്രമം യുഎഇ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യൻ ജനത യുഎഇയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണെന്നും യുഎഇ-ഇന്ത്യ ബന്ധം സഹകരണം, പരസ്പര ബഹുമാനം, ധാരണ എന്നിവയുടെ മികച്ച മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സൗഹൃദം വർഷംതോറും കൂടുതൽ ശക്തിപ്പെടട്ടെയെന്നും സമാധാനം, പരസ്പര ബഹുമാനം, പൊതുലക്ഷ്യം എന്നീ മൂല്യങ്ങൾ സമൂഹങ്ങളെ ഒരുമിച്ച് നിർത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

    ചടങ്ങിൽ ഇന്ത്യയുടെ യുഎഇ അംബാസഡറായ ഡോ. ദീപക് മിത്തൽ യുഎഇയെ വികസനത്തിന്റെയും സഹിഷ്ണുതയുടെയും സമൃദ്ധിയുടെയും ആഗോള മാതൃകയായി വിശേഷിപ്പിച്ചു. എല്ലാ താമസക്കാർക്കും ഉയർന്ന നിലവാരത്തിലുള്ള ജീവിതസൗകര്യങ്ങൾ നൽകുന്ന രാജ്യമായും വിവിധ മേഖലകളിൽ വളർന്നുവരുന്ന യുഎഇ-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഉദാഹരണമായും അദ്ദേഹം യുഎഇയെ എടുത്തുപ്പറഞ്ഞു.

    ചടങ്ങിൽ പ്രൊഫ. ജമാൽ സനദ് അൽ സുവൈദി (എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് ബോർഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയർമാൻ), യുഎഇയിലെ ഇന്ത്യയുടെ അംബാസഡർ ഡോ. ദീപക് മിത്തൽ, അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഷാമിസ് അലി അൽ ദാഹെരി, ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യൂസഫ് അലി എം.എ., പ്രസിഡൻഷ്യൽ കോടതിയിലെ ന്യായ-മതകാര്യ ഉപദേഷ്ടാവ് അലി ബിൻ അൽ സയ്യിദ് അബ്ദുൽറഹ്മാൻ അൽ ഹാഷിമി എന്നിവരോടൊപ്പം നിരവധി സാംസ്കാരിക പ്രമുഖരും ഇന്ത്യൻ സമൂഹാംഗങ്ങളും പങ്കെടുത്തു.

    പ്രൊഫ. ജമാൽ സനദ് അൽ സുവൈദിയുടെ “ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ: മനുഷ്യസ്നേഹിയുടെ ജീവിതയാത്രയിലെ ഉൾക്കാഴ്ചകൾ” എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രകാശനത്തിനും ഒപ്പിടൽ ചടങ്ങിനും സാക്ഷിയായി. ഇരുരാജ്യങ്ങളുടെയും പൈതൃകം വിളിച്ചോതുന്ന ഇമാറാത്തി, ഇന്ത്യന്‍ കലാസാംസ്‌കാരിക പരിപാടികളും സഹവര്‍ത്തിത്വത്തിന്‍റെ യു.എ.ഇ ചരിത്രവും ഇന്ത്യന്‍സമൂഹത്തിന്‍റെ പങ്കും വ്യക്തമാക്കുന്ന ഡോക്യുമെന്‍ററി പ്രദര്‍ശനവും അരങ്ങേറി.

    ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് അബ്ദുറഊഫ് അഹ്സനി അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഫാറൂഖി, വി.പി.കെ. അബ്ദുല്ല, അബ്ദുല്ല നദ്‌വി, അബ്ദുൽ ബാസിത് കായക്കണ്ടി, സലിം നാട്ടിക, അഷ്റഫ് നജാത്, ഹംസ നടുവിൽ, ഹൈദർ ബിൻ മുഹ്യുദ്ദീൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് കാളിയാടൻ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    indian Islamic Center proud of uae
    Latest News
    ഫിഫ ലോകകപ്പ്; തേരോട്ടം തുടരാൻ മെസ്സിയും സംഘവും, അരങ്ങേറ്റം കുറിക്കാൻ ജോർദാൻ
    16/06/2026
    ഫിഫ ലോകകപ്പ്; എംബാപ്പെയുടെ ഫ്രാൻസും ഹാലണ്ടിന്റെ നോർവേയും ഇന്നിറങ്ങുന്നു
    16/06/2026
    ബിജു പി. നീലീശ്വരത്തിന്റെ ‘മണൽത്തട്ട്’ പ്രകാശനം ചെയ്തു
    16/06/2026
    ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ അക്കാഡമിക് എക്സലൻസ് അവാർഡ് സീസൺ 4 സംഘടിപ്പിച്ചു
    16/06/2026
    അബൂദാബിയിലെ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ “പ്രൗഡ് ഓഫ് യു എ ഇ” സാംസ്‌കാരിക-സമൂഹ സംഗമൊരുക്കി
    16/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.