പൊന്നാനി: ദുബായിൽ ബസിടിച്ച് പൊന്നാനി തൃക്കാവ് സ്വദേശി തൈവളപ്പിൽ സുരേഷ് (55 ) നിര്യാതനായി. ആറ് വർഷത്തോളമായി ദുബായിലുള്ള സുരേഷ് ഫുഡ് ഡെലിവറി ജോലിയാണ് ചെയ്തിരുന്നത്. സൈക്കിളിൽ ഫുഡ് ഡെലിവറി ചെയ്ത് തിരിച്ചു വരുമ്പോഴാണ് അപകടം സംഭവിച്ചത്.
തുക്കാവ് അമ്പലത്തിന് മുൻവശം ഹോട്ടൽ നടത്തിയിരുന്ന പരേതനായ അളപ്പൂര് അപ്പുകുട്ടനാണ് പിതാവ്.
അമ്മ: പരേതയായ നാണികുട്ടി. ഭാര്യ: എടപ്പാൾ തട്ടാൻ പടി സ്വദേശിനി സരിത. മക്കൾ: നിയ (എട്ടാം ക്ലാസ്) ആദിത്യൻ (പ്ലസ് വൺ)
സുരേഷും കുടുംബവും കുറേ കാലമായി ഷൊർണ്ണൂരിലെ വാടക വീട്ടിലാണ് താമസം.
ദുബൈ റാശിദിയ്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും. സംസ്കാരം പൊന്നാനി കുറ്റിക്കാട് പൊതുശ്മശാനത്തിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group