ദുബായ്: യുഎഇ യിലെ കലാ – സാംസ്‌കാരിക – ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന ആലപ്പുഴ കാവാലം സ്വദേശി മോഹന്‍ കാവാലം (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിൽ ആശുപത്രിയിലായിരുന്നു അന്ത്യം. ഷാര്‍ജ അല്‍ നഹ്ദയിലായിരുന്നു താമസം.
വേൾഡ് മലയാളി കൗൺസിൽ ഉമ്മുല്‍ഖുവൈന്‍ പ്രോവിൻസ് മുന്‍ പ്രസിഡന്‍റ്, ഹാര്‍മണി ഭാരവാഹി, കൈരളി കലാ കേന്ദ്രം മുന്‍ പ്രസിഡന്‍റ്, യുണൈറ്റഡ് മലയാളി അസോസിയേഷന്‍ മുന്‍ കണ്‍വീനര്‍എന്നീ നിലകളിൽ വിവിധ കൂട്ടായ്മകളില്‍ പ്രവർത്തിച്ചു വരികയായിരുന്നു.ഡോ: ഗീതയാണ് ഭാര്യ. മകള്‍ ശരണ്യ സതീഷ്. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് മൂന്ന് മുതൽ നാല് വരെ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം വൈകീട്ട് 4.30 ന് ജബൽ അലിയിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group