ദുബായ്: മിറ്റ് ഓർമ’25 എം ഐ തങ്ങൾ അനുസ്മരണ – സിമ്പോസിയത്തോടനുബന്ധിച്ചു
ദുബായ് ഏറനാട് മണ്ഡലം കെ. എം.സി.സി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. “സമകാലിക ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം: പ്രസക്തിയും വെല്ലുവിളികളും” എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ റൂഷ് സഈദ് ഒന്നാം സ്ഥാനവും, ഷംസീർ മഹ്മൂദ് രണ്ടാം സ്ഥാനവും, മുഹമ്മദ് ഹബീബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇന്ന് (ഒക്ടോബർ 12 ഞായറാഴ്ച) വൈകുന്നേരം 6:30ന് അബു ഹൈലിലെ ദുബായ് കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന “മിറ്റ് ഓർമ്മ” എം.ഐ. തങ്ങൾ അനുസ്മരണ – സിമ്പോസിയത്തിൽ സമ്മാന വിതരണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഡോ. പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ, ഡോ. അൻവർ അമീൻ, ഷാജഹാൻ മാടമ്പാട്ട്, റഫീഖ് തിരുവള്ളൂര്, ഇസ്മായിൽ ഏറാമല തുടങ്ങിയവർചടങ്ങിൽ പങ്കെടുക്കും.