ദുബായ്: ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഇശാ മൻസിലിൽ ഹാഖിബ് അസീസ് (32) ആണ് മരിച്ചത്. കുനിയിൽ അസീസിന്‍റെയും സഫിയയുടെയും മകനാണ്. ഖുസൈസ് മുഹൈസ്‌ന വാസൽ വില്ലേജിലെ താമസ കെട്ടിടത്തിൽ നിന്നും ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റുഫ്സി. മക്കൾ: അലീന അസീസി, അസ്‌ലാൻ. സഹോദരങ്ങൾ: അമീൻ (ഖത്തർ), അഫീന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group