ഷാർജ – ഷാർജയിലുള്ള മകന്റെ അടുത്തേക്ക് സന്ദർശക വിസയിലത്തിയ മലയാളി സ്ത്രീ നിര്യാതനായി. കോഴിക്കോട് പെരുമണ്ണ സ്വദേശി റുഖിയ പാറക്കോട്ട്(67) ആണ് മരിച്ചത്. ഭർത്താവ് പുതിയ പറമ്പത്ത് കെ.ഇ. ഹുസ്സൻ കുട്ടിയോടൊപ്പം ഒരാഴ്ച മുൻപ് മകൻ മുസ്തഫയുടെ അടുത്തെത്തിയ റുഖിയയെ അസുഖം ബാധിച്ചതിനെ തുടർന്ന് ഷാർജ അൽ ഖാസിമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം.
മറ്റു മക്കൾ: കെ.ഇ.ഹാഷിം കുഞ്ഞ്, കെ.ഇ.ഹാരിസ് കോയ(എസ്എസ്എം പോളിക്ലിനിക്, തിരൂർ), അമിത ബാനു. മരുമക്കൾ: പിടി.മുഹമ്മദ് സുനീഷ്, സജ്‌ന നടക്കാവ്, ജസീല കൊണ്ടോട്ടി, ഷബ്‌ന(ദുബൈ). നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ മറവു ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



