അബുദാബി– അബുദാബി മലയാളി സമാജം 33ാമത് സാഹിത്യ പുരസ്കാരം കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന് പ്രസിഡന്റ് സലിം ചിറക്കൽ സമ്മാനിച്ചു. 50,001രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, വൈസ് പ്രസിഡന്റ് ടി.എം.നിസാർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ് എളനാട്, കോ ഓർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ എന്നിവർ പ്രശസ്തിപത്രം കൈമാറി. ആലങ്കോട് ലീലാകൃഷ്ണൻ കവിതകളെ ആസ്പദമാക്കി കെ.വി.ബഷീർ രചനയും സംവിധാനവും നിർവഹിച്ച നൃത്ത സംഗീത ശിൽപവും അവതരിപ്പിച്ചു.
Saturday, July 18
Breaking:
- ഖാംനഇയുടെ കൃത്യമായ സ്ഥാനം തങ്ങള്‍ക്കറിയാമെന്ന് മൊസാദ്, അമേരിക്ക് പോലും അറിയില്ലെന്ന് ഇറാന്
- ഇറാന് ഡ്രോണ്‍ ആക്രമണം; കുവൈത്തില്‍ സൈനികര്‍ക്ക് പരിക്ക്
- ക്രിക്കറ്റ് ഇതിഹാസം സർ ഗാരി സോബേഴ്സ് അന്തരിച്ചു
- ദുബായില്‍ 230 കിലോമീറ്റര്‍ വേഗതയില്‍ കാറോടിച്ച ഡ്രൈവര്‍ക്കെതിരെ നടപടി
- ഏദന്‍ ഉള്‍ക്കടലില്‍ ഹൂത്തികള്‍ കെമിക്കല്‍ ടാങ്കര്‍ തട്ടിയെടുത്തു
