ഷാർജ – മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷാർജയിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. പെരിന്തൽമണ്ണ കുന്നപ്പള്ളി അടിവാരത്തെ പരേതനായ ചുണ്ടമ്പറ്റ മുസ്തഫയുടെയും കാരാട്ടിൽ സുഹറയുടെയും മകൻ മുഹമ്മദ് ഷഫീഖ് (39) ആണ് മരണപ്പെട്ടത്.
ഭാര്യ : ത്വാഹിറ. 5 വയസുള്ള തൻസ ഫാത്തിമയാണ് ഏക മകൾ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group