അബുദാബി: മലപ്പുറം പുലാമന്തോൾ കുരുവമ്പലം സ്വദേശി കൊരങ്ങാട് ഊത്തക്കാട്ടിൽ മുർഷിദ് ഇഖ്ബാൽ(24) അബുദാബിയിലെ മുസഫയിൽ നിര്യാതനായി. പനിയെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഊത്തക്കാട്ടിൽ സെയ്ദ് -സക്കീന ദമ്പതികളുടെ മകനാണ്.
ഭാര്യ: തസ്നി. മകൻ: മാസിൻ ഇഖ്ബാൽ. സഹോദരങ്ങൾ: ഇർഷാദ്, മുഫീദ ,അൻഷിദ്. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group