അബുദാബി: മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശി അബുദാബിയിൽ നിര്യാതനായി. പറപ്പൂര്‍ തെക്കെകുളമ്പ് ചോലക്കപ്പറമ്പന്‍ ആലസ്സന്‍ ആമിനക്കുട്ടി ദമ്പതികളുടെ മകന്‍ അബ്ദുല്‍ ലത്തീഫ് (53) ആണ് മരിച്ചത്. മുസഫയില്‍ അല്‍ബറഖ ഹോള്‍ഡിംഗ്‌സ് ജീവനക്കാരനായിരുന്നു.
വ്യാഴാഴ്ച രാവിലെ ജോലിക്കെത്തിയ ലത്തീഫിനെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന മുസഫ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം മരണം സംഭവിച്ചു. ഉമ്മു ഹബീബയാണ് ഭാര്യ.
മക്കള്‍: ഫിറോസ് ബാബു, മുഹമ്മദ് ഫാദില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി മുല്ലപ്പറമ്പ് പള്ളി ഖബര്‍സ്ഥാനിൽ മറവ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group