Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 12
    Breaking:
    • ‘വെബ് ചാമ്പ്യൻഷിപ്പ്’: അലിഫ് സ്കൂൾ വിദ്യാർത്ഥികളുടെ സാങ്കേതിക മികവിന് വേദിയായി
    • ഇസ്രായില്‍ വ്യോമാക്രമണത്തില്‍ പത്ത് ആശുപത്രി ജീവനക്കാര്‍ക്ക് പരിക്ക്
    • അമിത വേഗതയില്‍ കാറോടിച്ച ഏഴു പേര്‍ അറസ്റ്റില്‍
    • അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രവാസി വിദ്യാര്‍ഥിക്ക് മൂന്നു വര്‍ഷം തടവ്
    • ദുബായ് റോഡിൽ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചു; പ്രതിക്ക് തടവ് ശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് മഹത്തരം: യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ്

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ21/01/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ലിറ്റററി അവാര്‍ഡ് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് സയ്യിദ് അലി അല്‍ ഹാശിമി സമർപ്പിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: അറബി ഭാഷയുടെ സംരക്ഷണത്തിനും സാഹിത്യ വികാസത്തിനും കേരള ജനത വഹിച്ച പങ്ക് മഹത്തരമാണെന്ന് യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് സയ്യിദ് അലി അല്‍ ഹാശിമി പറഞ്ഞു. ഈ ഭാഷ പഠിക്കാനും അതിന്റെ ഔന്നിത്യം കാത്തുസൂക്ഷിക്കുന്നതിലും മലയാളി സമൂഹം കാണിക്കുന്ന ഉത്സാഹം ശ്രദ്ധേയമാണ്. അറബ് സാഹിത്യ കൃതികള്‍ ഇമാറാത്തില്‍ ജനകീയമാക്കുന്നതിലും കേരളീയ സമൂഹം ഏറെ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഐഐസി ലിറ്റററി അവാര്‍ഡ് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സമര്‍പിച്ച് സംസാരിക്കുകയായിരുന്നു അലി അല്‍ ഹാശിമി.

    അറബ് നാടുകളും ഇന്ത്യയുമായുള്ള പുരാതന വാണിജ്യ ബന്ധത്തിലൂടെ വളര്‍ത്തിയെടുത്ത സാംസ്‌കാരിക പൈതൃകം ഇന്നും കേരള ജനത കാത്തുസൂക്ഷിക്കുന്നു. അറബ് ദേശത്തോട് ചേര്‍ന്ന് നിന്ന് കൊണ്ട് കേരളം അഭിമാനകരമായ വളര്‍ച്ചയാണ് കൈവരിച്ചത്. നിരവധി തവണ കേരളം സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചു. കേരളം അറബ് സമൂഹത്തോടും അറബി ഭാഷയോടും കാണിക്കുന്ന സ്‌നേഹവും വാത്സല്യവും നേരില്‍ അനുഭവിക്കാന്‍ കഴിഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമരപോരാട്ടം അഭിമാനത്തോടെ ഓര്‍ത്തെടുക്കുകയാണ്. യുഎഇയുടെ രാഷ്ട്രപിതാവ് ഇന്ത്യന്‍ ജനതയോട് കാണിച്ചിരുന്ന സ്‌നേഹം ഇവിടെ സ്മരിക്കുകയാണ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി അദ്ദേഹം നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. തുടര്‍ന്ന് യുഎഇ ഭരണാധികാരികള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ള പുതിയ തലമുറയുമായി ആ ബന്ധം തുടരുന്നു.

    കേരള സമൂഹത്തോടെ ഇമാറാത്ത് എല്ലാ കാലത്തും ഊഷ്മളമായ അടുപ്പം കാണിക്കുമെന്നും ശൈഖ് അലി അല്‍ ഹാശിമി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഐഐസി പ്രസിഡന്റന്‍ പി.ബാവഹാജി അധ്യക്ഷനായി. ചന്ദ്രിക മുന്‍ പത്രാധിപര്‍ സിപി സൈതലവി, അബ്ദുറഹ്മാന്‍ മങ്ങാട്,അബുദാബി പൊലീസ് പ്രധിനിധികളായ അലി സബീല്‍ അബ്ദുല്‍ കരീം,ആയിഷ ഷെഹ,യു.അബ്ദുല്ല ഫാറൂഖി,അബൂബക്കര്‍ കുറ്റിക്കോല്‍,ബി.സി അബൂബക്കര്‍,അഷ്‌റഫ് തൂണേരി പങ്കെടുത്തു.

    ഐ.ഐ.സി ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര്‍ സ്വാഗതം പറഞ്ഞു. മാപ്പിള ഹെറിറ്റേജ് ലൈബ്രറി പ്രസിദ്ധീകരിച്ച അറബി മലയാളം ബിബ്ലിയോഗ്രഫി പ്രകാശനം ശൈഖ് അലി അല്‍ ഹാഷിമി അബൂബക്കര്‍ കുറ്റിക്കോലിന് നല്‍കി പ്രകാശനം ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Literature festival UAE
    Latest News
    ‘വെബ് ചാമ്പ്യൻഷിപ്പ്’: അലിഫ് സ്കൂൾ വിദ്യാർത്ഥികളുടെ സാങ്കേതിക മികവിന് വേദിയായി
    12/06/2026
    ഇസ്രായില്‍ വ്യോമാക്രമണത്തില്‍ പത്ത് ആശുപത്രി ജീവനക്കാര്‍ക്ക് പരിക്ക്
    12/06/2026
    അമിത വേഗതയില്‍ കാറോടിച്ച ഏഴു പേര്‍ അറസ്റ്റില്‍
    12/06/2026
    അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രവാസി വിദ്യാര്‍ഥിക്ക് മൂന്നു വര്‍ഷം തടവ്
    12/06/2026
    ദുബായ് റോഡിൽ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചു; പ്രതിക്ക് തടവ് ശിക്ഷ
    12/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.