Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 16
    Breaking:
    • ഇന്ത്യൻ പ്രവാസികൾക്ക് നേട്ടം; സൗദിയയും എയർ ഇന്ത്യയും കോഡ്‌ഷെയർ കരാർ ഒപ്പുവെച്ചു
    • സല്‍മാന്‍ രാജാവിന് മെഡിക്കല്‍ പരിശോധനകള്‍
    • എളമക്കരയിൽ ആറ് വയസ്സുകാരിയായ മകളെ വിഷം നൽകി കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
    • ​സൈബർ സുരക്ഷ; ബഹ്റൈനിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ നിയമഭേദഗതി വരുന്നു​
    • മുതൂൻ ഖുർആൻ വിജ്ഞാന മത്സരം; വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ജുമുഅ സമയമാറ്റം; യുഎഇയിൽ സ്കൂളുകളുടെ പ്രവർത്തനസമയം മാറ്റിയേക്കും

    ജനുവരി മുതലാണ് എല്ലാ എമിറേറ്റുകളിലും ഏകീകരിച്ച ജുമുഅ സമയം ഉച്ചയ്ക്ക് 12.45 എന്നത് പ്രാബല്യത്തിലാവുക
    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ16/12/2025 UAE Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ- യുഎഇയിൽ പുതുവർഷം മുതൽ വെള്ളിയാഴ്ചകളിൽ ജുമുഅ ഖുതുബ സമയം ഏകീകരിച്ചത് സ്‌കൂളുകളിലെ വാരാന്ത്യ സമയങ്ങളിലും മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. ജനുവരി മുതലാണ് എല്ലാ എമിറേറ്റുകളിലും ഏകീകരിച്ച ജുമുഅ സമയം ഉച്ചയ്ക്ക് 12.45 എന്നത് പ്രാബല്യത്തിലാവുക.

    ഇതുപ്രകാരം വെള്ളിയാഴ്ച സ്കൂളുകൾ നേരത്തേ വിടുകയോ അല്ലെങ്കിൽ ടൈംടേബിൾ പരിഷ്‌കരണം നടത്തുകയോ ചെയ്‌തേക്കുമെന്നാണ് വിവരം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡിവലപ്മെന്റ് അതോറിറ്റിയും ഇതുസംബന്ധിച്ച് സൂചന നൽകിയിട്ടുണ്ട്. സ്‌കൂൾ അധികൃതരിൽനിന്നും രക്ഷിതാക്കളിൽനിന്നും അഭിപ്രായങ്ങൾ തേടി സർവേ നടത്തും. പ്രാർത്ഥനയ്ക്ക് പോകാൻ സൗകര്യമൊരുക്കുന്നതിനായി ക്ലാസുകൾ സാധാരണ സമയത്തേക്കാൾ അൽപ്പം നേരത്തെ അവസാനിപ്പിക്കുക, ഇടവേളകളുടെ സമയം കുറച്ച് ക്ലാസുകൾ നേരത്തെ പൂർത്തിയാക്കുക എന്ന അഭിപ്രായമാണ് കൂടുതലായും വന്നത്.

    പുതിയ മാറ്റം പ്രാബല്യത്തിലാകുമ്പോൾ സ്‌കൂൾ വിടുന്ന സമയം നേരത്തേയാക്കിയേക്കും.
    ചില സ്കൂളുകളിൽ വെള്ളിയാഴ്ച 11.20 ന് ക്ലാസുകൾ അവസാനിക്കുന്നതിനാൽ പുതിയ സമയക്രമം കാര്യമായി ബാധിക്കില്ല. എന്നാൽ ഒരേ ക്ലസ്റ്ററിലെ നിരവധി സ്കൂളുകൾ ഒരേ സമയം പിരിഞ്ഞുവിടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകും. അതിനാൽ എല്ലാവർക്കും പ്രാർത്ഥനയ്ക്ക് സമയബന്ധിതമായി എത്താൻ പ്രയാസമായിരിക്കുമെന്നും അറിയിച്ചു.

    രാജ്യത്തെ എല്ലാ മസ്ജിദുകളിലും പുതിയ സമയക്രമം പാലിച്ചായിരിക്കും ജനുവരി മുതൽ വെള്ളിയാഴ്ച ജുമുഅ നടക്കുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jumua uae school timing
    Latest News
    ഇന്ത്യൻ പ്രവാസികൾക്ക് നേട്ടം; സൗദിയയും എയർ ഇന്ത്യയും കോഡ്‌ഷെയർ കരാർ ഒപ്പുവെച്ചു
    16/01/2026
    സല്‍മാന്‍ രാജാവിന് മെഡിക്കല്‍ പരിശോധനകള്‍
    16/01/2026
    എളമക്കരയിൽ ആറ് വയസ്സുകാരിയായ മകളെ വിഷം നൽകി കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
    16/01/2026
    ​സൈബർ സുരക്ഷ; ബഹ്റൈനിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കാൻ നിയമഭേദഗതി വരുന്നു​
    16/01/2026
    മുതൂൻ ഖുർആൻ വിജ്ഞാന മത്സരം; വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു​
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version