Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 5
    Breaking:
    • അനധികൃത ടാക്‌സി സര്‍വീസ്; ഒരാഴ്ചക്കിടെ പിടിയിലായത് 419 പേർ
    • മക്ക കെ.എം.സി.സി നേതാവ് അബ്ദുൽ കരീം മൗലവി തേങ്കോട് നിര്യാതനായി
    • മലവെള്ളപ്പാച്ചിലിൽ പെട്ട് കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
    • കുവൈത്തില്‍ വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികള്‍ നാളെ ആരംഭിക്കും; താല്‍ക്കാലികമായി വൈദ്യുതി മുടങ്ങുമെന്ന് മന്ത്രാലയം
    • ഗാസയുടെ ഭാവി നിർണയം ; സമ്മേളനം സംഘടിപ്പിക്കാൻ ഈജിപ്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഗള്‍ഫില്‍ ഇപ്പോള്‍ ജോലി സാധ്യത കൂടുതല്‍ യുഎഇയില്‍; 4 ശതമാനം വര്‍ധനവ്

    കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ 3,4 ശതമാനം ജോലി സാധ്യത കുറഞ്ഞതായും റിപ്പോർട്ട്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/07/2025 UAE Gulf Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    UAE
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ- ഗള്‍ഫ് രാജ്യങ്ങല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യത യുഎഇയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് ശരാശരി 4 ശതമാനമാനം വര്‍ധനവാണ് ജോലി സാധ്യതയില്‍ ഉണ്ടായതെന്ന് പ്രശസ്ത റിക്രൂട്ടിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് അഡൈ്വസറി കമ്പനിയായ കൂപ്പര്‍ ഫിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ത്രൈമാസ റിപ്പോര്‍ട്ടാണ് ഏജന്‍സി പുറത്തുവിടുന്നത്. മറ്റ് അറേബ്യന്‍ രാജ്യങ്ങളായ സൗദി, ഒമാന്‍ എന്നീ രാജ്യങ്ങള്‍ 2 ശതമാനവും ബഹ്റൈനില്‍ ഒരു ശതമാനവും ജോലി സാധ്യത ഉണ്ടെന്ന് സൂചനകള്‍ ഉണ്ടായപ്പോള്‍ കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ 3,4 ശതമാനം കുറഞ്ഞതായും കൂപ്പര്‍ ഫിച്ച് വ്യക്തമാക്കുന്നു.

    2025ന്റെ തുടക്കത്തില്‍ വികസന മേഖലയില്‍ വളരെ ആസൂത്രിതമായ നീക്കം നടത്തിയതാണ് യുഎഇയില്‍ ആദ്യത്തെ മൂന്ന് മാസത്തിന് ശേഷമുള്ള ജോലി സാധ്യതക്ക് ഉയര്‍ച്ചയുണ്ടാകാന്‍ കാരണമാക്കിയതെന്ന് കൂപ്പര്‍ ഫിച്ചിന്റെ സ്ഥാപകനും സിഇഒയുമായ ഡോ. ട്രെഫോര്‍ മര്‍ഫി പറഞ്ഞു. സാമ്പത്തിക സേവന മേഖല, ബാങ്കിങ് ഇന്‍ഷുറന്‍സ് എന്നീ മേഖലകളിലടക്കമുള്ള വൈവിധ്യമാര്‍ന്ന വളര്‍ച്ച കാരണം തൊഴില്‍ സാധ്യതയുണ്ടാക്കുന്ന തരത്തില്‍ യുഎഇ അറബ് ലോകത്തെ നയിക്കുന്നുവെന്നതാണെന്നും പ്രാദേശിക ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസുമായി സംസാരിക്കവെ ഡോ മര്‍ഫി അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ധനകാര്യ രംഗത്തെ മുതിര്‍ന്ന തസ്തികകള്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ്, നിയമ വിദഗ്ദര്‍, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പനി സിഇഒ എന്നീ മേഖലകളാണ് ജിസിസി രാജ്യങ്ങളില്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്ന നിയമനങ്ങളായി നിരീക്ഷപ്പെടുന്നത്. ഇതിനു പുറമെ സ്പെഷ്യലൈസ്ഡ് കണ്‍സള്‍ട്ടന്‍സും താല്‍കാലിക വിദഗ്ദരുമാണ് കമ്പനികള്‍ക്ക് താല്‍പര്യം. ബാങ്കുകള്‍ എഐ സംയോജനത്തിലും പ്രവര്‍ത്തന രൂപകല്‍പനയിലും കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് കൂപ്പര്‍ ഫിച്ച് അഭിപ്രായപ്പെട്ടു. ഫൈനാന്‍സ് സാങ്കേതിക വിദ്യയില്‍ ക്രോസ്-ഫങ്ഷണല്‍ വൈദഗ്ദ്യമുള്ള ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Job opportunity UAE
    Latest News
    അനധികൃത ടാക്‌സി സര്‍വീസ്; ഒരാഴ്ചക്കിടെ പിടിയിലായത് 419 പേർ
    05/10/2025
    മക്ക കെ.എം.സി.സി നേതാവ് അബ്ദുൽ കരീം മൗലവി തേങ്കോട് നിര്യാതനായി
    04/10/2025
    മലവെള്ളപ്പാച്ചിലിൽ പെട്ട് കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
    04/10/2025
    കുവൈത്തില്‍ വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികള്‍ നാളെ ആരംഭിക്കും; താല്‍ക്കാലികമായി വൈദ്യുതി മുടങ്ങുമെന്ന് മന്ത്രാലയം
    04/10/2025
    ഗാസയുടെ ഭാവി നിർണയം ; സമ്മേളനം സംഘടിപ്പിക്കാൻ ഈജിപ്ത്
    04/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.