Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • ജിദ്ദ അല്‍സലാമയില്‍ അഗ്നിബാധ
    • സൗദിയില്‍ ബിനാമി ബിസിനസ്: പ്രതികള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും
    • ജിസാൻ കെഎംസിസി: പ്രവാസി കെയർ പദ്ധതി ഊർജിതമാക്കാൻ കൗൺസിൽ മീറ്റ്
    • ക്യാപ്റ്റൻ കൂൾ ഇനി ധോണിക്ക് സ്വന്തം, പേരിന് ട്രേഡ്മാർക്കെടുക്കാനൊരുങ്ങി ​താരം
    • വാര്‍ത്ത വായിക്കുമ്പോള്‍ ബോംബിങ്; ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ പതറാത്ത ധൈര്യത്തിന് ആദരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»UAE

    അബുദാബിയിൽ മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ-അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ 21ന് തുടങ്ങും

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ20/02/2025 UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ നാളെ മുതൽ 23 വരെ (ഫെബ്രുവരി 21,22,23) മുസഫ ക്യാപിറ്റല്‍ മാളിനു സമീപം നടക്കും. ഇൻഡോ-അറബ് പാരമ്പര്യങ്ങളുടെ വൈവിധ്യം പ്രദർശിപ്പിക്കുക എന്നതാണ് സാംസ്കാരിക ആഘോഷത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെയും അറബ് നാടുകളുകളുടെയും സാംസ്‌കാരിക പൈതൃകവും കലാ രൂപങ്ങളും രുചിഭേദങ്ങളും സാമന്വയിപ്പിച്ച് വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇരുരാജ്യങ്ങളുടെയും കലാസാംസ്കാരിക പൈതൃകത്തിലേക്കു വെളിച്ചം വീശുന്ന പ്രദർശനവും ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൂന്ന് ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികളും നാടന്‍ ഭക്ഷണ സ്റ്റാളുകളും തട്ടുകടകളും ആര്‍ട്ട് ഗാലറിയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ടാവും. പ്രവേശന കൂപ്പൺ നറുക്കെടുപ്പിലൂടെ മെഗാ വിജയിച്ച് 20 പവൻ സ്വർണം സമ്മാനിക്കും. വിലപിടിപ്പുള്ള മറ്റു 56 സമ്മാനങ്ങളും ഉണ്ടാകും. ഒരു കൂപ്പണിൽ 3 ദിവസവും പ്രവേശിക്കാം.

    മൂന്ന് ദിവസത്തെ ആഘോഷ രാവില്‍ പിണണി ഗായകരായ സയനോര ഫിലിപ്പ്, സീ കേരളം സരിഗമപ വിജയി ലിപിന്‍ സ്‌കറിയ, സിനിമ താരം മാളവിക മേനോന്‍, പ്രസീത ചാലക്കുടി, മനോജ്, ലക്ഷ്മി ജയന്‍, മസ്‌ന, മിയക്കുട്ടി, ശിഖ പ്രഭാകരന്‍, ഫൈസല്‍ റാസി എന്നിവരുടെ നേതൃത്വത്തിലുള്ള ഉറുമി ബാന്‍ഡ് ഒരുക്കുന്ന ഗാനമേള, അറബിക്, ഇന്ത്യന്‍ ഫ്യൂഷന്‍ ഡാന്‍സുകള്‍, അബുദാബിയിലെ പ്രശസ്തരായ നൃത്ത വിദ്യാലയങ്ങളുടെ ഡാന്‍സുകള്‍, ഇന്‍ഡോഅറബ് ഡോകുമെന്ററി തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറും. ഫെബ്രുവരി 21നു വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ യുഎഇയിലെ ഗവര്‍മെന്റ് പ്രതിനിധികള്‍, ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

    ഫെസ്റ്റിന്റെ ഭാഗമായി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും സിനിമാ നിര്‍മ്മാതാവുമായ ഫ്രാന്‍സിസ് ആന്റണിക്ക് ഇന്‍ഡോഅറബ് കലാ സൗഹൃദ പുരസ്‌കാരം നല്‍കി ആദരിക്കും. മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റ് ടി.എം. നിസാര്‍, ട്രഷറര്‍ യാസിര്‍ അറാഫത്ത്, ജോ. സെക്രട്ടറി ഷാജഹാന്‍ ഹൈദര്‍ അലി, ചീഫ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍, ആര്‍ട്‌സ് സെക്രട്ടറി ജാസിര്‍, സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ് എളനാട്, സമാജം കോര്‍ഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ സുരേഷ് പയ്യന്നൂര്‍, വനിത വേദി കണ്‍വീനര്‍ ലാലി സാംസണ്‍, ജോ കണ്‍വീനര്‍മാരായ ശ്രീജ പ്രമോദ്, നമിത സുനില്‍ എന്നിവരും ലുലു എക്‌സേഞ്ച് മീഡിയ ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ അസീം ഉമ്മര്‍, എല്‍എല്‍എച്ച് ആന്റ് ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ സയിദ് ഫൈസാന്‍ അഹമ്മദ്, അല്‍ സാബി ഗ്രൂപ്പ് മീഡിയ ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ സിബി കടവില്‍, എല്‍എല്‍എച്ച് ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ നിവിന്‍, ഷിഹാബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi Indo Arab
    Latest News
    ജിദ്ദ അല്‍സലാമയില്‍ അഗ്നിബാധ
    30/06/2025
    സൗദിയില്‍ ബിനാമി ബിസിനസ്: പ്രതികള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴയും നാടുകടത്തലും
    30/06/2025
    ജിസാൻ കെഎംസിസി: പ്രവാസി കെയർ പദ്ധതി ഊർജിതമാക്കാൻ കൗൺസിൽ മീറ്റ്
    30/06/2025
    ക്യാപ്റ്റൻ കൂൾ ഇനി ധോണിക്ക് സ്വന്തം, പേരിന് ട്രേഡ്മാർക്കെടുക്കാനൊരുങ്ങി ​താരം
    30/06/2025
    വാര്‍ത്ത വായിക്കുമ്പോള്‍ ബോംബിങ്; ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ പതറാത്ത ധൈര്യത്തിന് ആദരം
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.