റാസൽഖൈമ: മലപ്പുറം കൂട്ടായി സ്വദേശി എടക്കനാട് മില്ലുംപടിയില്‍ പുളിക്കല്‍ മുഹമ്മദ് കുട്ടി (58) റാസല്‍ഖൈമയില്‍ നിര്യാതനായി. റാക് മുനിസിപ്പാലിറ്റി ജീവനക്കാരനാണ്. വ്യാഴാഴ്ച്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
സെയ്ദു മുഹമ്മദ് – ആയിഷ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സൗദ. മക്കള്‍: അസ്മാബി, അബ്ദുല്‍ അസ്ലം, അസ്ലിം, അജ്മല്‍. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിൽ കൊണ്ട് പോയി ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group