അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ (KSC) 2026 – 2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സാമൂഹിക വികസന മന്ത്രാലയ പ്രതിനിധികളായ ഡോ. ജമീല്‍ സുലൈമാന്‍ അല്‍ ഹംലവി,മുഹമ്മദ് സമീര്‍ ഹംസ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് ടി. കെ. മനോജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജീഷ് നായർ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനീഷ് ശ്രീദേവി വരവ് ചിലവ് കണക്കും അച്യുത് വേണുഗോപാല്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷെറിൻ വിജയന്, എ. അബൂബക്കര്‍, മനോജ് ശങ്കര്‍, ലതീഷ് ശങ്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


പ്രസിഡൻ്റായി ടി. കെ. മനോജിനേയും വൈസ് പ്രസിഡൻ്റായി രാകേഷ് മൈലപ്രത്തും ജനറൽ സെക്രട്ടറിയായി സജീഷ് സുകുമാരൻ നായരും ട്രഷററായി വി. ടി. മുഹമ്മദ് ജുനൈദിനെയും അടക്കം പതിനാറംഗ ഭരണസമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. മുഹ്സിന് മുഹമ്മദ് അലി, പുന്നൂസ് ചാക്കോ, റഷീദ് അയിരൂര്‍, സ്മിത ധനേഷ്കുമാര്‍, ബാദുഷ, നിധിന് കുമാര്‍, ജയേഷ് വട്ടക്കാട്ടില്‍, സുധീഷ് കാവിലകത്ത്, വേണു വിശ്വകര്‍മ, അനു ജോണ്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഇന്ദ്രസേനന്‍ തയ്യിലിനെ ഓഡിറ്ററായും, അബ്ദുല്‍ ഹുസൈനിനെ അസി. ഓഡിറ്ററായും ജനറല്‍ ബോഡിയോഗം തെരഞ്ഞെടുത്തു. അച്യുത് വേണുഗോപാല്‍ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ജോ. സെക്രട്ടറി ഷെബീര്‍ നാസര്‍ നന്ദി പറഞ്ഞു.



