Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 7
    Breaking:
    • കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കുടുംബ സഹായ ഫണ്ടും കൈമാറി
    • യുഎഇ ദേശീയ പ്രതിജ്ഞ ഓൺലൈനായി ഒപ്പ് വെക്കാം!
    • ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു, കേരളത്തിൽ സിലിണ്ടർ വില 951 കടന്നു
    • ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങൾ കീഴടക്കിയ സലിം കുമാറിന് കണ്ണീരോടെ വിട; റിയാദ് ഒഐസിസി അനുശോചിച്ചു
    • കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ വിസ സേവനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കുടുംബ സഹായ ഫണ്ടും കൈമാറി

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം07/06/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനിൽ നിന്നും അലി അക്ബറിന്റെ മകൻ റിഷാൻ ഫണ്ട് ഏറ്റുവാങ്ങുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് അൽഖർജിൽ മരണമടഞ്ഞ മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബറിന്റെ കുടുംബത്തിന് കേളി കുടുംബ സഹായ ഫണ്ടും കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി. തിരൂർ നിറമരുതൂരിലെ അലി അക്ബറിന്റെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയൻ, അലി അക്ബറിന്റെ മകൻ റിഷാന് ഫണ്ട് കൈമാറി.

    കഴിഞ്ഞ 33 വർഷത്തിലേറെയായി അൽഖർജിലെ മലഫ് ബൂഫിയയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്ന അലി അക്ബർ ഏപ്രിൽ 19-നാണ് താമസസ്ഥലത്ത് മരണമടഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്നു. തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അന്ത്യം.
    കേളി അൽഖർജ് ഏരിയ മലഫ് യൂണിറ്റ് അംഗമായിരുന്ന അലി അക്ബറിന്റെ കുടുംബത്തിന്, സംഘടനാ അംഗങ്ങളായിരിക്കെ മരണപ്പെടുന്നവരുടെ ആശ്രിതർക്കായി നൽകുന്ന കേളി കുടുംബ സഹായ ഫണ്ടും, അപ്രതീക്ഷിത വേർപാടിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്നതിനായി സൗദി അറേബ്യയിലെ മലയാളി പ്രവാസികൾക്കായി രൂപീകരിച്ച കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കൈമാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, മുസാമിഅഃ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, അൽഖർജ് ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, മുൻ കേന്ദ്ര കമ്മിറ്റി അംഗം രാജൻ പള്ളിത്തടം, കേളി അംഗം വിജയരാഘവൻ, സിപിഐഎം ലോക്കൽ സെക്രട്ടറി മോഹനൻ, കേരള പ്രവാസി സംഘം താനൂർ ഏരിയ സെക്രട്ടറി നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി പ്രഭാകരൻ, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം കെടിഒ ശിഹാബ് എന്നിവർ പങ്കെടുത്തു. കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര സ്വാഗതവും രക്ഷാധികാരി സമിതി മുൻ അംഗവും പരിപാടിയുടെ കോർഡിനേറ്ററുമായ ഗോപി നാഥൻ വേങ്ങര നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Keli
    Latest News
    കേളി പ്രവാസി കുടുംബ സുരക്ഷാ ഫണ്ടും കുടുംബ സഹായ ഫണ്ടും കൈമാറി
    07/06/2026
    യുഎഇ ദേശീയ പ്രതിജ്ഞ ഓൺലൈനായി ഒപ്പ് വെക്കാം!
    07/06/2026
    ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു, കേരളത്തിൽ സിലിണ്ടർ വില 951 കടന്നു
    07/06/2026
    ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങൾ കീഴടക്കിയ സലിം കുമാറിന് കണ്ണീരോടെ വിട; റിയാദ് ഒഐസിസി അനുശോചിച്ചു
    07/06/2026
    കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ വിസ സേവനം
    07/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version