അബൂദാബി– പീർ മുഹമ്മദ് ഫൗണ്ടേഷൻ അബൂദാബിയുടെ പീർ മുഹമ്മദ് സ്മാരക പുരസ്‌കാരത്തിന് അർഹനായി പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ഗായകനുമായ ഫൈസൽ എളേറ്റിൽ. മാപ്പിളപ്പാട്ട് കലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ രംഗത്തെ കലാകാരന്മാരെ ആദരിക്കുന്നതിനുമായി രൂപീകരിച്ചതാണ് പീർ മുഹമ്മദ് ഫൗണ്ടേഷൻ.
50,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. അടുത്ത മാസങ്ങളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം നടത്തുമെന്നു സംഘാടകർ അറിയിച്ചു. കേരളത്തിലെ മാപ്പിളപ്പാട്ട് രംഗത്ത് അറബി ഭാഷ ചെലുത്തിയ സ്വാധീനം വിഷയമാക്കി ഫൈസൽ എളേറ്റിൽ നടത്തിയ ഗവേഷണവും മാപ്പിളപ്പാട്ട് രംഗത്ത് കേരളത്തിൻറെ പാരമ്പര്യ വാദ്യോപകരണങ്ങൾ സംയോജിപ്പിച്ചു കൊണ്ട് അദ്ദേഹം രൂപവത്കരിച്ച തനത് ശൈലിയും ഈ രംഗത്തെ സമഗ്ര സംഭാവനയും ഒക്കെ പരിഗണിച്ചായിരുന്നു അവാർഡ്. സിനിമടെലിവിഷൻ ഷോ മേഖലകളിലും അദ്ദേഹം അർപ്പിച്ച ശ്രദ്ധേയമായ സംഭാവനകൾ കൂടി ജൂറി അംഗങ്ങൾ കണക്കിലെടുത്തു.



